സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കി അപമാനിക്കാന്‍ നീക്കം; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് അധ്യാപിക

Spread the love


Kottayam

oi-Jithin Tp

കോട്ടയം: മുണ്ടക്കയത്ത് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കി അപമാനിക്കാന്‍ നീക്കം നടത്തുന്നു എന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക. മുരിക്കുംവയല്‍ ഗവ. ഹൈസ്‌കൂളിലെ യു പി വിഭാഗം അധ്യാപികയായിരുന്ന ടി ആര്‍ രജനിയാണ് ഫേസ്ബുക്ക് ലൈവില്‍ തന്റെ നിരപരാധിത്വം വെളിവാക്കി രംഗത്തെത്തിയത്.

രണ്ട് വര്‍ഷത്തില്‍ അധികമായി സ്‌കൂളിലെ ചില അധ്യാപകരും പി ടി എ പ്രതിനിധികളും ചേര്‍ന്ന് മാനസികമായി ബുദ്ധിമുട്ടിക്കുകയാണ് എന്ന് ടി ആര്‍ രജനി പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന സ്‌കൂള്‍ ജൂബിലി ആഘോഷത്തിന്റെ കണക്കുകള്‍ വിവിധ കാരണങ്ങളാല്‍ അവതരിപ്പിക്കാതെ നീണ്ട് പോയിരുന്നു. ഇതിന് ടി ആര്‍ രജനിയെ ആണ് പലരും കുറ്റപ്പെടുത്തിയത്.

ചെയര്‍മാനും ജനറല്‍ കണ്‍വീനറും ഫിനാന്‍സ് കണ്‍വീനറും അടക്കം വിപുലമായ കമ്മിറ്റി ഉണ്ടായിട്ടും കണക്ക് അവതരിപ്പിക്കാത്തത് ജോയിന്റ് കണ്‍വീനര്‍മാരില്‍ ഒരാളായ തന്റെ കുറ്റമായി വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു എന്നാണ് രജനി പറയുന്നത്. ഇതിനിടെ ഇല്ലാത്തയാളിന്റെ പേരില്‍ വ്യാജ പരാതിയും നല്‍കി.

ആര്‍.എസ്.എസിനെതിരെ ആദം അയൂബ്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ പോരാടണം

എന്നാല്‍ പിന്നീട് അന്വേഷണത്തില്‍ ഇങ്ങനെ ഒരാളില്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നാട്ടിലുള്ള മറ്റൊരാള്‍ പരാതി നല്‍കി. ഇയാളുടെ പരാതി നിലവില്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ രജനിയെ വൈക്കം ചെമ്മനത്തുകര ഗവ. യു പി സ്‌കൂളിലേക്കു സ്ഥലം മാറ്റിയതാണ് പുതിയ വിവാദത്തിന് കാരണമാക്കിയത്.

ആരാധകരെ ശാന്തരാകുവിന്‍…; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

സംഭവത്തില്‍ അന്വേഷണം നടത്തുകയോ, വിശദീകരണം തേടുകയോ ചെയ്യാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുകയായിരുന്നു എന്നാണ് ടി ആര്‍ രജനി പറയുന്നത്. ഇതോടെ ഇവര്‍ ട്രൈബ്യൂണല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ അന്വേഷണം നടത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു എന്ന് ടി ആര്‍ രജനി പറയുന്നു.

‘അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്’; ദുരനുഭവം പങ്കുവെച്ച് അനശ്വര

വ്യാജ പരാതി നല്‍കിയും പോസ്റ്ററുകള്‍ പതിച്ചും ടി ആര്‍ രജനിയെ അപമാനിച്ചതായി കുടുംബാംഗങ്ങളും പറയുന്നു. അതേസമയം ഫേസ്ബുക്ക് ലൈവിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായ രജനിയെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലാക്കിയിരിക്കുകയാണ്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

teacher burst into tears on Fb Live, accusing a move to humiliate her in a financial fraud caseSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!