ഭാര്യയുമായി അവിഹിതമെന്ന് സംശയം: കാണാനെത്തിയ സുഹൃത്തിനെ ഭര്‍ത്താവ് അടിച്ചുകൊന്നു

Spread the love


Ernakulam

oi-Vaisakhan MK

കൊച്ചി: എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപം യുവാവിനെ അടിച്ചു കൊന്നു. സുഹൃത്തായ യുവതിയെ കാണാനെത്തിയപ്പോഴാണ് യുവാവിനെ ഭര്‍ത്താവ് തല്ലിക്കൊന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതി കാണാന്‍ അജയ്കുമാര്‍ പാലക്കാട്ട് നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് സുരേഷിനെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

യുവാവിനെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് യുവാവിന് അടിയേറ്റത്. സുരേഷിന്റെ ഭാര്യയുമായി അജയ്കുമാറിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞു.

അജയും യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് സംശയിച്ചിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. സംശയത്തെ തുടര്‍ന്ന് സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെ കൊണ്ട് അജയ് കുമാറിനെ വിളിച്ച് വരുത്തുകയായിരുന്നു.

ഇതെന്ത് കാര്‍ട്ടൂണ്‍ ചാനലോ, പാര്‍ട്ടി ലുക്കില്‍ നസ്രിയ, ക്യൂട്ട്‌നെസ് വിട്ടിട്ടില്ല, വൈറലായി ചിത്രങ്ങള്‍

ഭാര്യയെ കാറില്‍ ഇരുത്തിയിട്ടാണ് സുരേഷ് കുമാര്‍ ഹോട്ടല്‍ മുറിയിലുള്ള അജയ് കുമാറിന്റെ അടുത്തേക്ക് പോയത്. തുടര്‍ന്ന് സംസാരം നടക്കുന്നതിനിടെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടിയേറ്റ അജയ് കുമാര്‍ പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡിയില്‍ വീണ് മരിക്കുകയായിരുന്നു.

സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചു; പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്….

സ്പാനര്‍ ഉപയോഗിച്ചാണ് അജയ്കുമാറിനെ സുരേഷ് തലയ്ക്കടിച്ചത്. അതേസമയം തന്നെ കാണാനാണ് യുവാവ് വന്നതെന്ന് യുവതി സമ്മതിച്ചു. തങ്ങള്‍ സുഹൃത്തുക്കളാണെന്നും തനിക്ക് നല്‍കാനുള്ള പണം നല്‍കാനാണ് അജയ് കുമാര്‍ വന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

youth beaten to death in kochi after husband suspicious over illicit relationship

Story first published: Sunday, August 28, 2022, 9:28 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!