മറവന്‍തുരുത്തുകാരുടെ ഓണം ഇത്തവണ കളറാകും; ‘ഓണത്തിന് ഒരു കുട്ട പൂ’ പദ്ധതി വിജയം

Spread the love


Kottayam

oi-Jithin Tp

കോട്ടയം: ഓണമായതോടെ പൂക്കളമൊരുക്കാന്‍ പൂവ് തേടുന്ന തിരക്കിലാണ് പലരും. എന്നാല്‍ മറവന്‍തുരുത്തുകാര്‍ക്ക് ആ പേടി വേണ്ട. ഓണത്തിന് പൂക്കളം ഒരുക്കാന്‍ മറവന്‍തുരുത്തില്‍ പൂക്കള്‍ വിരിഞ്ഞിരിക്കുകയാണ്.

ഓണ വിപണി ലക്ഷ്യമാക്കി ‘നിറവ്’ പദ്ധതിയുടെ രണ്ടാം ഘട്ടമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ഓണത്തിന് ഒരു കുട്ട പൂ പദ്ധതി പ്രകാരം നടത്തിയ കൃഷിയിടങ്ങളിലാണ് പൂക്കള്‍ വിരിഞ്ഞിരിക്കുന്നത്.

മറവന്‍തുരുത്ത് കൂടാതെ ചെമ്പ്, ടിവി പുരം, ഉദയനാപുരം, വെച്ചൂര്‍, തലയാഴം എന്നീ പഞ്ചായത്തുകളിലായി 15 ഏക്കറോളം സ്ഥലത്താണ് പൂ കൃഷി ആരംഭിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കൃഷി ആരംഭിച്ചത്.

‘രാഹുല്‍ ഗാന്ധി, ബിജെപിയുടെ ഐശ്വര്യം’; പരിഹാസവുമായി അസം മുഖ്യമന്ത്രി

ഓരോ പഞ്ചായത്തിലും കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങള്‍ തുടങ്ങി അമ്പതോളം വര്‍ക്കിങ് ഗ്രൂപ്പാണ് കൃഷി നടത്തിയത്. എട്ട് ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയില്‍ ബന്ദി, ജമന്തി പൂക്കളായിരുന്നു പ്രധാന കൃഷി.

ലോകത്തിലെ ഏറ്റവും സുന്ദരന്‍ ആര്? കിം നാം ജൂണ്‍ ഹെന്റി കാവിലിനെ പിന്തള്ളിയോ?

ഇതിനോടൊപ്പം വിവിധയിനം പച്ചക്കറികളും കൃഷി നടത്തുന്നുണ്ട്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. അത്തം മുതല്‍ പൂക്കള്‍ വിപണിയില്‍ എത്തിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍

ഓണ കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ ഇറക്കുമതി ചെയ്യാതെ മിതമായ നിരക്കില്‍ പൂക്കള്‍ ലഭ്യമാക്കാന്‍ ആകും എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി പി ശോഭ, കൃഷി ഓഫിസര്‍ ലിറ്റി മാത്യു എന്നിവര്‍ വ്യക്തമാക്കി.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Kottayam: vaikkom block panchayaths ‘A basket of flowers for Onam’ project successSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!