അഞ്ച് ലക്ഷം നിക്ഷേപിച്ച് 7 ലക്ഷമാക്കാം; 10 ലക്ഷത്തെ 14 ലക്ഷമാക്കാം; റിസ്കില്ലാത്തൊരു നിക്ഷേപമിതാ

Spread the love


Thank you for reading this post, don't forget to subscribe!

റിസ്കില്ലാതെ മികച്ച പലിശ നേടാൻ സാധിക്കുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. റിസ്കില്ലാതെ സർക്കാർ ​ഗ്യാരണ്ടിയിൽ നിക്ഷേപിക്കാമെന്നതും എളുപ്പത്തിൽ പോസ്റ്റ് ഓഫീസുകളിൽ നിന്ന് ചേരാൻ സാധിക്കുമെന്നതും ഈ പദ്ധതികളുടെ നേട്ടമാണ്. ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെട്ട നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കും.

ഇതിൽ ഓരോരുത്തർക്കും അനുയോജ്യമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. മികച്ച പലിശ, നികുതി ഇളവ് എന്നിവ തേടുന്നൊരാൾക്ക് പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്ന നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്. 5 വർഷം കൊണ്ട് മികച്ച പലിശ നേടാൻ സാധിക്കുന്നൊരു പദ്ധതിയാണിത്.

നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്

ഒരു സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ. നഷ്ട സാധ്യതയില്ലാതെ സ്ഥിര വരുമാനമുണ്ടാക്കാൻ നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിലൂടെ സാധിക്കും. ലഘു സമ്പാദ്യ പദ്ധതികളുടെ ഭാഗമായി ഈ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്.

5 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്. അതായത് 5 വര്‍ഷത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. നാഷണൽ സേവിം​ഗ്സ സർട്ടിഫിക്കറ്റ് ഈട് നൽകി ദേശസാൽകൃത ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാൻ സാധിക്കും.

നിക്ഷേപവും കാലാവധിയും

1,000 രൂപ നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാൻ സാധിക്കുക. 100 ന്റെ ​ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപം ഉയർത്താം. എത്ര തുക വേണമെങ്കിലും നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാം. ഒറ്റത്തവണയായാണ് നിക്ഷേപിക്കേണ്ടത്. 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി.

ഈക്കാലയളവിനുള്ളിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. വ്യക്തി​ഗത അക്കൗണ്ട് ഉടമ മരിച്ചാൽ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അകൗണ്ടിൽ ഒരു അക്കൗണ്ട് ഉടമ മരണപ്പെട്ടാലും അക്കൗണ്ട് അവസാനിപ്പിക്കാൻ അനുവദിക്കുന്നുണ്ട്.

പലിശ നിരക്ക്

ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെട്ട നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിന്റെ പലിശ സാമ്പത്തിക വർഷത്തിൽ ഓരോ പാദങ്ങളിലായി നാല് തവണകളിൽ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തും. ജനുവരി- മാർച്ച് പാദത്തിലെ പലിശ നിരക്ക് ഡിസംബർ അവസാന ആഴ്ച പ്രഖ്യാപിക്കും. നിലവിൽ നൽകുന്ന 6.8 ശതമാനമാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശ നിരക്ക്.

Also Read: മകളുടെ ഭാവിക്കായി 27 ലക്ഷം സമ്പാദിക്കാം വെറും 4000 രൂപ മാസ അടവിൽ; സർക്കാർ ​ഗ്യാരണ്ടിയുള്ള പദ്ധതിയിതാ

ആർക്കൊക്കെ പദ്ധതിയിൽ ചേരാം

ആവശ്യമായ കെവൈസി രേഖകൾ സമർപ്പിച്ച് പോസ്റ്റ് ഓഫീസുകളിൽ നിന്ന് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും പദ്ധതിൽ ചേരാം. പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തി​ഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാം, ജോയിന്റ് അക്കൗണ്ടിൽ പരമാവധി 2 പേരെയാണ് അനുവദിക്കുക.

പത്ത് വയസിൽ മുകളിൽ പ്രായമമുള്ള കുട്ടികൾക്ക് സ്വന്തം പേരിലും 10 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. ഒരാൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാം.

Also Read: 50-തിലേക്ക് കടക്കുന്നതിന് മുൻപേ ജോലി അവസാനിപ്പിക്കാം; വിരമിക്കാൻ എത്ര തുക കരുതണം; എങ്ങനെ സമ്പാദിക്കണം

നികുതി ഇളവ്

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി ആനുകൂല്യം നൽകുന്നൊരു നിക്ഷേപമാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്. ഇതിനാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം നിക്ഷേപത്തിന് 1.50 ലക്ഷം വരെ നികുതി കിഴിവുണ്ട്. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഇളവുകളില്ല. നിക്ഷേപകന്റെ വരുമാനം അനുസരിച്ച് പലിശയ്ക്ക് നികുതി നൽകേണ്ടി വരും.

Also Read: പണം തരാതെ എടിഎം പണി തന്നോ? ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായി; എന്തു ചെയ്യണം

കാൽക്കുലേറ്റർ

വർഷത്തിൽ പലിശ കണക്കാക്കി കൂട്ടുപലിശ രീതിയിൽ നിക്ഷേപത്തിനൊപ്പം ചേർത്ത് കാലാവധിൽ തുക അനുവദിക്കുന്നതാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിന്റെ രീതി. ഏറ്റവും ചുരുങ്ങിയ നിക്ഷേപമായ 1.000 രൂപയ്ക്ക് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് വാങ്ങുന്നൊരാൾക്ക് അഞ്ച് വർഷത്തിന് ശേഷം 1,389.49 രൂപയാണ് തിരികെ ലഭിക്കുക.

5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 6,94,746 രൂപ ലഭിക്കും. 1,94,746 രൂപ പലിശയായി ലഭിക്കുന്നത്. 10 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ ലഭിക്കുന്ന തുക 13,38,226 രൂപയാണ്. 3,38,226 രൂപയാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിൽ നിന്ന് പലിശയായി ലഭിക്കുന്നത്.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Invest 5 Lakhs In This Post Office Plan And Get 7 Lakh Rs On Maturity; Details Here

Invest 5 Lakhs In This Post Office Plan And Get 7 Lakh Rs On Maturity; Details Here, Read In Malayalam

Story first published: Saturday, December 24, 2022, 19:28 [IST]



Source link

Facebook Comments Box
error: Content is protected !!