ആലപ്പുഴയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

ഹരിപ്പാട്: ആലപ്പുഴയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. തൃക്കുന്നപ്പുഴ (ഷഹീം മന്‍സില്‍) കൊന്നപ്പറമ്ബില്‍ വടക്കതില്‍ ഹാരിസ് – ജെസ്‌നി ദമ്ബതികളുടെ മകന്‍ ഹാനി ഹാരിസ് (ഇജാസ് 18) ആണ് മരിച്ചത്.

കൂട്ടുകാരോടൊപ്പം ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊല്ലം- ആലപ്പുഴ ജലപാതയില്‍ തൃക്കുന്നപ്പുഴ സ്പില്‍വേക്ക് സമീപത്തുള്ള കടവില്‍ നിന്നും മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ ഹാനി ഹാരിസ് മുങ്ങി താഴുകയായിരുന്നു.

കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടു. നാട്ടുകാര്‍ ഓടിയെത്തി ഹാനിയെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി: ഹന ഹാരിസ്.



Source link

Facebook Comments Box
error: Content is protected !!