*ഉണക്ക കഞ്ചാവുമായി അടിമാലിയിൽ അറസ്റ്റിൽ*

Spread the love

*ഉണക്ക കഞ്ചാവുമായി  അടിമാലിയിൽ അറസ്റ്റിൽ*

അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈബു പി.ഇ യും പാർട്ടിയും കൂടി   NDPS സ്പെഷ്യൽ ഡ്രൈവിന്റെ  ഭാഗമായി കൂമ്പൻ പാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ  1.102 കിലോ ഗ്രാം ഗഞ്ചാവുമായി  അടിമാലി ഓടയ്ക്കാ സിറ്റി സ്വദേശി നെല്ലിക്കാപ്പറമ്പിൽ ഓമനക്കുട്ടൻ മകൻ അപ്പുകുട്ടൻ (22/2022) എന്നയാളെ  അറസ്റ്റ് ചെയ്ത് അടിമാലി നർകോട്ടിക് ഓഫീസിലെ NDPS CR NO 73/2022 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

കഞ്ചാവ് കടത്താനുപയോഗിച്ച  പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. ബൈക്ക് ഉപേക്ഷിച്ച് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ട പ്രതിയെ പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ അടിമാലിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.


   റെയിഡിൽ പ്രിവന്റീവ് ഓഫീസ മാരായ അനിൽ   എം സി ,  വിനേഷ് സി.എസ് , അസീസ് കെ.എസ്,  സിവിൽ എക്സ്സൈസ് ഓഫീസർ  സിജു മോൻ കെ.എൻ എന്നിവരും പങ്കെടുത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!