10,000 രൂപയുടെ എസ്‌ഐപി വളർന്ന് 6.50 ലക്ഷമായി; മൂന്ന് വര്‍ഷം കൊണ്ട് മിന്നും പ്രകടനം നടത്തിയ 10 ഫണ്ടുകളിതാ

Spread the love


Thank you for reading this post, don't forget to subscribe!

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഏറ്റവും മികച്ച മാർ​ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. നിക്ഷേപകരിലൂടെ എസ്ഐപി വഴി ഫണ്ടുകളിലേക്ക് എത്തുന്ന തുകയിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തുന്നത്. 13,307 കോടി രൂപയാണ് എസ്ഐ‌പി വഴി നവംബർ മാസത്തിൽ ഫണ്ടുകളിലേക്ക് എത്തിയത്.

തുടർച്ചയായ രണ്ടാം മാസമാണ് എസ്ഐപി നിക്ഷേപം 13,000 കോടി കടക്കുന്നത്. 13,040 കോടിയായിരുന്നു ഒക്ടോബറിലെ കണക്ക്. നിക്ഷേപകർ വിപണിയിലേക്ക് എത്തുന്നതിന് സമാനമായി ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ കഴിഞ്ഞ ഒരു വർഷത്തിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഓഹരി വിപണിയിലെ വ്യക്തിപരമായ നഷ്ട സാധ്യതകളെ പ്രൊഫഷണലുകളുടെ സഹായത്തോടെ ഇല്ലാതാക്കാം എന്നതാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ​ഗുണം. നേരിട്ട് നിക്ഷേപിക്കുമ്പോൾ ഓഹരികൾ തിരഞ്ഞെടുക്കുന്നതിലും നിക്ഷേപം ഹോൾഡ് ചെയ്യുന്നതിലും വരുത്തുന്ന തെറ്റുകൾ മ്യൂച്വൽ ഫണ്ടിൽ വരുന്നില്ല. നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന പണം പ്രൊഫഷണലുകളാണ് ഓഹരികളിലേക്ക് നിക്ഷേപിക്കുന്നത്. ഇതിനാൽ തന്നെ മികച്ച ആദായം കുറഞ്ഞ റിസ്കിൽ നേടാൻ മ്യൂച്വൽ ഫണ്ട് വഴി സാധിക്കും.

പൊതുവെ ദീർഘകാല നിക്ഷേപത്തിനായാണ് മ്യൂച്വൽ ഫണ്ടുകളെ പരി​ഗണിക്കുന്നത്. എന്നാണ് കഴിഞ്ഞ മൂന്ന് വർഷത്തെ പ്രകടനം വിലയിരുത്തുമ്പോൾ മികച്ച പ്രകടനം നടത്താൻ പല ഫണ്ടുകൾക്കും സാധിച്ചിട്ടുണ്ട്. എസ്ഐപി നിക്ഷേപകർക്ക് കഴിഞ്ഞ 3 വർഷം കൊണ്ട് മികച്ച ആദായം നൽകിയ 10 ഫണ്ടുകളെയാണ് ചുവടെ വിശദമാക്കുന്നത്.

Also Read: വരും വർഷങ്ങളിൽ ലക്ഷങ്ങൾ ആവശ്യമുണ്ടോ? 2023-ൽ ചേരാൻ പറ്റിയ 4 ചിട്ടികളിതാ

ക്വാൻഡ് സ്മോൾ കാപ് ഫണ്ട്

മൂന്ന് വര്‍ഷത്തെ എസ്‌ഐപി നിക്ഷേപകര്‍ക്ക് മികച്ച ആദായം നല്‍കിയ ഫണ്ടാണ് ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട്. സ്‌മോള്‍ കാപ് വിഭാഗത്തില്‍പ്പെട്ട ഈ ഫണ്ട് മൂന്ന് വര്‍ഷത്തെ എസ്‌ഐപി നിക്ഷേപത്തിന് 44.71 ശതമാനമാണ് ആദായം നല്‍കിയത്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി മൂന്ന് വര്‍ഷം കൊണ്ട് 6.67 ലക്ഷം രൂപയായി വളര്‍ന്നു.

ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്

സെക്ടറല്‍ ഫണ്ടായ ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടാണ് രണ്ടാമത്. ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ കമ്പനികളില്‍ നിക്ഷേപിക്കുന്ന ഈ ഫണ്ട് മൂന്ന് വര്‍ഷത്തിനിടെ 44.35 ശതമാനം ആദായം നല്‍കി. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി വവി 3.60 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 6.54 ലക്ഷം രൂപ 3 വര്‍ഷം കൊണ്ട് നേടാനായി.

ഇഎല്‍എസ്എസ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ക്വാന്‍ഡ് ടാക്‌സ് ഫണ്ട് 3 വര്‍ഷം കൊണ്ട് എസ്‌ഐപി നിക്ഷേപകര്‍ക്ക് 36.77 ശതമാനം ആദായമാണ് നല്‍കിയത്. ക്വാന്‍ഡ് ടാക്‌സ് ഫണ്ടില്‍ പ്രതിമാസം 10,000 എസ്‌ഐപി നടത്തിയൊരാള്‍ക്ക് 5.95 ലക്ഷം രൂപ നേടാനായി.

Also Read: സ്വർണം, സ്ഥിര നിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമുണ്ടോ? ഈടാക്കുന്ന നികുതി‌യും അറിഞ്ഞിരിക്കാം

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്

മികച്ച പ്രകടനം നടത്തിയവയില്‍ നാലാം സ്ഥാനത്തുള്ള ഫണ്ടാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്. 36.76 ശതമാനം ആദായാമാണ് സെക്ടറല്‍ ഫണ്ട് നല്‍കിയത്. അഞ്ചാം സ്ഥാനത്ത് സ്‌മോള്‍ കാപ് വിഭാഗത്തിലെ കാനറ റൊബേക്കോ സ്‌മോള്‍ കാപ് ഫണ്ടാണ്. 35.25 ശതമാനം ആദായം ഫണ്ട് നല്‍കി. പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചൊരാള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 5.88 ലക്ഷം രൂപയാണ് നേടാനായത്.

Also Read: പാൻ കാർഡ് ഉപയോ​​ഗിക്കുമ്പോൾ ശ്രദ്ധിക്കുക; ചെറിയൊരു പിഴവ് മതി 10,000 രൂപ നഷ്ടമാകാൻ

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ടില്‍ നിക്ഷേപം നടത്തിയൊരാള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 34.53 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി വഴി 3.70 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് 58,8467.24രൂപ നേടാനായി. മിഡ് കാപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ക്വാന്‍ഡ് മിഡ് കാപ് ഫണ്ട് 34.49 ശതമാനം ആദായം നല്‍കി. മൂന്ന് വര്‍ഷം കൊണ്ട് നേടാനായത് 574870 രൂപയാണ്.

എസ്ബിഐ കോണ്‍ട്ര ഫണ്ട് (31.93 ശതമാനം), കൊട്ടക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇക്കണോമിക് റിഫോം ഫണ്ട് (31.29 ശതമാനം), ക്വാന്‍ഡ് മള്‍ട്ടി അസറ്റ് ഫണ്ട് (31.27 ശതമാനം) എന്നീ ഫണ്ടുകളും മികച്ച പ്രകടനം നടത്തിയ ഫണ്ടുകളുടെ കൂട്ടത്തില്‍ ആദ്യ പത്തിലുണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Get Latest News alerts.

Allow Notifications

You have already subscribed



Source link

Facebook Comments Box
error: Content is protected !!