തിരൂര്‍ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

സൗദി  അറേബ്യ : കമീസ്മുശൈത്ത്: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകന്‍ മുസ്തഫ (45) ആണ് മരിച്ചത്.

ഹെര്‍ഫി ബ്രോസ്റ്റ് കമ്ബനിയില്‍ ട്രൈലര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദില്‍നിന്നും ലോഡുമായി ഖമീസ് മുശൈത്തിലേക്ക് വരുമ്ബോള്‍ വാദി ബിന്‍ അസ്ഫല്‍ – ബീഷ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. 

അവിടെ വാഹനം നിര്‍ത്തി അടുത്ത റസ്റ്റോറന്‍റില്‍നിന്ന് ഭക്ഷണം കഴിച്ചു തിരിച്ചുവരുമ്ബോള്‍ എതിര്‍ദിശയില്‍നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഖമീസ് മദനി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ നടപടികള്‍ കമ്ബനി എരിയ സൂപ്പര്‍വൈസര്‍ ഫിറോസ് വട്ടപ്പറമ്ബിലിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒമ്ബത് വര്‍ഷത്തോളമായി ഹെര്‍ഫിയില്‍ ജോലി ചെയ്യുന്നു. മുബീനയാണ് ഭാര്യ. മക്കള്‍: ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, സാബിറ, സമീറ.



Source link

Facebook Comments Box
error: Content is protected !!