സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ ബാങ്ക് സ്ഥിര നിക്ഷേപമോ? മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏതാണ് ലാഭകരം

Spread the love


Thank you for reading this post, don't forget to subscribe!

സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീം

സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ പലിശ നിര്ക്ക് കണക്കാക്കുന്നത്് 5 വര്‍ഷ കാലാവധിയുള്ള സര്‍്ക്കര്‍ സെക്യൂരിറ്റികളുടെ യീല്‍ഡ് അടിസ്ഥാനപ്പെടുത്തിയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് വിലയിരുത്തും. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ യീല്‍ഡ് 8.04 ശതമാനമാണ്. ഇത് നിലവിലെ പലിശയേക്കാള്‍ 0.44 ശതമാനം കുറവാണ്. ഇത് പരിഗണിച്ചുള്ള മാറ്റം ജനുവരി- മാര്‍ച്ച് പാദത്തില്‍ ഉണ്ടാകും.

Also Read: ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാസത്തില്‍ ചാര്‍ജ് പിടിക്കുന്നുണ്ടോ? എടിഎം ഇടപാട് പരിധികളറിയാം

ബാങ്ക് പലിശ ഉയരുമോ

ആര്‍ബിഐയുടെ ചുവടുപിടിച്ച് ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് ഉയർത്തിയാണ് ഇന്നത്തെ വളർച്ചയ്ക്ക് കാരണം. വരും മാസത്തിലും നിരക്കുകൾ കൂടാൻ സാധ്യതയുണ്ട്. 2-4 വര്‍ഷ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാങ്കുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കുന്നത്. റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്തവര്‍ സ്‌മോള്‍ സേവിംഗ്‌സ് സ്‌കീമുകള്‍ക്ക് പകരം നിലവില്‍ ബാങ്ക് സ്ഥിര നിക്ഷേപം നോക്കാവുന്നതാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകളെല്ലാം 0.50 ശതമാനം അധിക നിരക്ക് നല്‍കുന്നുണ്ട്. ചില ബാങ്കുകള്‍ പ്രത്യേക നിക്ഷേപ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. എസ്ബിഐയുടെ വീീകെയര്‍ സ്ഥിര നിക്ഷേപം ഇതിലൊന്നാണ്. 

Also Read: മികച്ച പലിശയും നികുതിയിളവുകളും; അറിയാം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം

സുരക്ഷ

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം നിക്ഷേപങ്ങൾക്ക് കേന്ദ്രസർക്കാർ സുരക്ഷിത്വം ഉണ്ട്. ചെറിയ ബാങ്കുകളിലോ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലോ നിക്ഷേപം നടത്തുമ്പോള്‍ സുരക്ഷയെക്കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബാങ്കുകളിലെ നിക്ഷേപം 5 ലക്ഷം രൂപ വരെ ആണെങ്കിൽ നിക്ഷേപകർ പേടിക്കേണ്ടതില്ല. റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ എല്ലാ ബാങ്കുകള്‍ക്കും ലഭിക്കും.

ഇതിനാല്‍ നിക്ഷേപവും പലിശയും അടയ്ക്കം 5 ലക്ഷം രൂപയ്ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ വഴി സുരക്ഷിതമായിരിക്കും. 

Also Read:സ്ഥിര നിക്ഷേപങ്ങൾ‌ക്ക് 8.25% പലിശ വേണോ? കേരളത്തിന്റെ സ്വന്തം ബാങ്കുകൾ നോക്കാം 

പലിശ നിരക്ക്

എസ്ബിഐ- 7.25%

എച്ച്ഡിഎഫ്‌സി ബാങ്ക് -7.75%

ഐസിഐസിഐ- 7.50%

ധനലക്ഷ്മി ബാങ്ക്- 7.75%

ഫെഡറല്‍ ബാങ്ക്- 7.75%

ഡിസിബി ബാങ്ക് 4.25%-8 .25% വരെ

ബന്‍ഡന്‍ ബാങ്ക്- 3.75%- 8% വരെ

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്- 8%

ആര്‍ബിഎല്‍ ബാങ്ക്- 8.05%

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.25%

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.50%

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.50%

ജനസ്ിമോള്‍ ഫിനാന്‍സ് ബാങ്ക്- 8.80%

ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.75%



Source link

Facebook Comments Box
error: Content is protected !!