ഡിവിഡന്റ് മുതല്‍ പലിശ വരെ; വിരമിക്കല്‍ കാലത്ത് മാസ വരുമാനം ഉണ്ടാക്കാൻ 7 നിക്ഷേപങ്ങളിതാ

Spread the love


Thank you for reading this post, don't forget to subscribe!

1. ഡിവിഡന്റ് ഓഹരികള്‍

സ്ഥിരമായി ലാഭ വിഹിതം നിക്ഷേപകരിലേക്ക് കൈമാറുന്ന ചില ഓഹരികളെ കാണാന്‍ സാധിക്കും. ഇത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്നത് സ്ഥിരമായൊരു മാസ വരുമാനം ഉറപ്പാക്കാന്‍ സാധിക്കും. ഓഹരിയുടെ വളര്‍ച്ചയ്‌ക്കൊപ്പം ലാഭമുണ്ടാക്കാമെന്നതും ലാഭ വിഹിതവും ലഭിക്കുന്നതും വഴി ഇത്തരം ഓഹരികളില്‍ നിന്ന് 2 തരം വരുമാനം പ്രതീക്ഷിക്കാം. നിക്ഷേപിക്കുന്നതിന് മുന്‍പ് കമ്പനിയെ പറ്റി വ്യക്തമായി മനസിലാക്കുകയും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന്റെ നഷ്ട സാധ്യത മനസിലാക്കുകയും വേണം.

2. ബോണ്ട്

സര്‍ക്കാറുകളും കമ്പനികളും ധനസമാഹരണത്തിന് ഇറക്കുന്നവയാണ് ബോണ്ടുകള്‍. ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി പലിശയും കാലാവധിയില്‍ നിക്ഷേപിച്ച തുകയും ലഭിക്കും. ഓഹരികളെക്കാള്‍ റിസ്‌ക് കുറഞ്ഞ നിക്ഷേപമായാണ് ബോണ്ടുകളെ പരിഗണിക്കുന്നത്. മികച്ച വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ബോണ്ടുകള്‍ പരിഗണിക്കാം. 

Also Read: സ്വർണത്തിൽ നിക്ഷേപിക്കാൻ ഇതാ 5 വഴികൾ; കൂട്ടത്തിൽ മികച്ചത് ഏത്

3. ആന്യുറ്റി

പൊതുവെ ആന്യുറ്റിയായി ഇന്‍ഷൂറന്‍സ് ഉത്പ്പന്നങ്ങളാണ് വിപണിയിലുള്ളത്. ഇവ നിശ്ചിത കാലത്തേക്ക് സ്ഥിര വരുമാനം ഉറപ്പു വരുത്തുന്നവയാണ്. വിവിധ തരത്തിലുള്ള ആന്യുറ്റികള്‍ നിലവിലുണ്ട്. റിട്ടയര്‍മെന്റില്‍ ഉറപ്പുള്ള വരുമാന സ്രോതസ്സ് തേടുന്നവര്‍ക്ക് ആകര്‍ഷകമായ ഓപ്ഷനാണിത്. ആന്യുറ്റി വാങ്ങുന്നതിന് മുന്‍പ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം മനസിിലാക്കേണ്ടത് പ്രധാനമാണ്. 

Also Read: മാസാവസാനം കീശ കാലിയാകുന്നോ? പുതുവര്‍ഷം മുതല്‍ ഈ ശീലങ്ങൾ പിന്തുടരാം; പണം മിച്ചം പിടിക്കുന്നത് ഇങ്ങനെ

4. ബാങ്ക് സ്ഥിര നിക്ഷേപം

മുതിര്‍ന്ന പൗരന്മാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നിക്ഷേപമാണ് ബാങ്ക് സ്ഥിര നിക്ഷേപം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ ലഭിക്കുന്നുണ്ട്. നിക്ഷേപകന് ആവശ്യമായ കാലാവധിയില്‍ പലിശ വാങ്ങാം എന്നൊരു ഗുണം സ്ഥിര നിക്ഷേപത്തിനുണ്ട്. വിവിധ കാലാവധികളില്‍ ബാങ്ക് സ്ഥിര നിക്ഷേപം നല്‍കുന്നു. കാലാവധിയും ബാങ്കും അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടും. 

Also Read: പരമാവധി ലാഭമുണ്ടാക്കാൻ ചെലവ് കുറയ്ക്കണം; മ്യൂച്വല്‍ ഫണ്ടില്‍ ചെലവ് കുറച്ച് നിക്ഷേപിക്കുന്നത് ഇങ്ങനെ

5. റിയൽ എസ്റ്റേറ്റ്

സ്വന്തമായൊരു കെട്ടിടം കയ്യിലുണ്ടെങ്കില്‍ ഇത് വാടകയ്ക്ക് നല്‍കി സ്ഥിരമായൊരു വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. ഉപയോഗിക്കാത്ത വസ്തു കൈവശമുള്ളവർക്ക് അധിക വരുമാനം ഉണ്ടാക്കാനുള്ള നല്ലൊരു വഴിയാണ് റിയൽ എസ്റ്റേറ്റ്. നിക്ഷേപം ആരംഭിക്കുന്നതിനും വാടകയ്ക്ക് നൽകുന്നതിന് മുൻപും വാടകയിൽ കെട്ടിട ഉടമയ്ക്കുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടത് പ്രധാനമാണ്.

6. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചൊരു സമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്. നിലവില്‍ 7.4 ശതമാനമാണ് പലിശ നിരക്ക്. പരമാവധി നിക്ഷേപിക്കാനുള്ള പരിധി 15 ലക്ഷം ആണ്. നിക്ഷേപം ഒറ്റയ്ക്കോ അല്ലെങ്കില്‍ പങ്കാളിയുമായി സംയുക്തമായി നടത്താം. ത്രൈമാസത്തിലാണ് പലിശ വരുമാനം ലഭിക്കുക.

7. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി

തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്നൊരു സേവിംഗ്‌സ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. നിലവില്‍ 6.6 ശതമാനം പലിശ നിരക്ക് പദ്ധതിയിൽ നിന്ന് ലഭിക്കും. നിക്ഷേപകന് പ്രതിമാസ തവണകളായി സ്ഥിര വരുമാനം ഉറപ്പ് നല്‍കുന്നു.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ വ്യക്തിയുടെ പരമാവധി നിക്ഷേപ പരിധി 4.5 ലക്ഷം രൂപയാണ്. ജോയിന്റ് അക്കൗണ്ടാണെങ്കിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.



Source link

Facebook Comments Box
error: Content is protected !!