വരുമാന മാർ​ഗമാണ് യൂട്യൂബും ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും; എങ്ങനെ കണ്ടന്റ് ക്രിയേറ്ററായി പണമുണ്ടാക്കാം

Spread the love


Thank you for reading this post, don't forget to subscribe!

ഇന്നത്തെ കാലത്ത് ഓരോരുത്തരും കണ്ടന്റ് ക്രിയേറ്റര്‍മാരാണ്. പലര്‍ക്കും പണമുണ്ടാക്കാനുള്ളൊരു മാര്‍ഗം കൂടിയാണിത്. ഗൗരവകരമായ വിഷയങ്ങള്‍ മുതല്‍ വീട്ടു വിശേഷം വരെയുള്ള കാര്യങ്ങള്‍ പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് പണമുണ്ടാക്കുന്നവര്‍ ഇന്നുണ്ട്. യാത്ര, ആരോഗ്യം, ഫാഷന്‍, ഭക്ഷണം തുടങ്ങി വൈവിധ്യങ്ങളുള്ള കണ്ടന്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നല്‍ക്കുകയാണ്.

ഈയിടെ പുറത്തു വന്ന കണക്ക് പ്രകാരം 2021 ല്‍ ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ രാജ്യത്തെ ജിഡിപിയിലേക്ക് കൂട്ടിച്ചേര്‍ത്തത് 10000 കോടി രൂപയാണ്. ഇത്തരത്തില്‍ വലിയ സാധ്യത സമൂഹ മാധ്യമങ്ങളായ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലുണ്ട്. കണ്ടന്റ് ക്രിയേറ്റര്‍ക്കൊപ്പം ഇന്‍ഫ്‌ലുവന്‍സര്‍ സാധ്യതയും പണമുണ്ടാക്കാനുള്ള വഴി തുറന്നു തരുന്നു.

Also Read: മാസത്തിൽ ചുരുങ്ങിയത് 30,000 രൂപ വരുമാനം ഉറപ്പിക്കാം; തുടങ്ങാം കേന്ദ്ര സർക്കാറിന്റെ ഈ ഫ്രാഞ്ചൈസി

എങ്ങനെ കണ്ടന്റ് ക്രിയേറ്ററാകാം

മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നിങ്ങളുടെ കൈവശം എന്തെങ്കിലും ഉണ്ടോ അവരെ പിടിച്ചിരുത്താൻ സാധിക്കുന്ന ഉള്ളടക്കങ്ങള്‍ തയ്യാറാക്കാൻ സാധിക്കുമോ എന്നതാണ് കണ്ടന്റ് ക്രിയേറ്റിം​ഗിലെ ആദ്യ ചോദ്യം. എന്ത് വിഷയം തിരഞ്ഞെടുത്താലും അത് അവതരിപ്പിക്കുന്ന രീതിയും പ്രധാനമാണ്. വീട്ടുവിശേഷങ്ങൾ പറയുന്ന യൂട്യൂബ് ചാനലുകൾക്ക് പോലും ഇന്ന് ദശലക്ഷകണത്തിന് സബ്സ്ക്രൈബേഴ്സാണുള്ളത്. കണ്ടന്റ് ഏത് തരത്തിലായാലും അവ അവതരിപ്പിക്കുന്നതിൽ പുതുമ കണ്ടെത്തണം.

ബ്ലോഗുകള്‍ എഴുതുകയോ ഫോട്ടോ, വീഡിയോ ഉള്ളടക്കങ്ങൾ നിര്‍മിച്ചോ പോഡ്കാസ്റ്റുകള്‍ റെക്കോര്‍ഡ് ചെയ്തോ ഒരു പ്രൊഫഷണല്‍ കണ്ടന്റ് ക്രിയേറ്ററാവാം. ഇതിനൊപ്പം കണ്ടന്റിൽ സ്ഥിരതയും മികച്ച സോഷ്യല്‍ മീഡിയ തന്ത്രങ്ങളും കൂടി ആവശ്യമാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതിനൊപ്പം ഇതിനെ പിന്തുടരുന്നൊരു കൂട്ടം പേരെ കെട്ടിപ്പടുക്കേണ്ടതുണ്ട്.

Also Read: 5 ലക്ഷം രൂപ നിക്ഷേപിച്ച് വെറുതെയിരിക്കാം; നേടാം പ്രതിമാസം 70,000 രൂപ വീതം; നോക്കുന്നോ ഈ പദ്ധതി

നിങ്ങൾ തയ്യാറാക്കുന്ന കണ്ടന്റിനെ കൂടുതൽ താൽപര്യത്തോടെ കാത്തിരുക്കുന്നവരാകണം ഫോളോവേഴ്സ്. ഇതോടൊപ്പം വീഡിയോകള്‍ റിലീസ് ചെയ്യുന്നതിന്റെ സ്ഥിരതയിലും കണ്ടന്റിന്റെ പ്രത്യേകതയും ഇക്കാര്യങ്ങളെ സ്വാധീനിക്കും. ഒരു കൂട്ടം ഫോളോവേഴ്സ് ഉണ്ടായാൽ ഈ കമ്മ്യൂണിറ്റി കൂടെയുണ്ടായാൽ കണ്ടന്റ് വഴി പണസമാഹരണം ആരംഭിക്കാന്‍ കഴിയും. ഇതിനുള്ള വഴികൾ ചുവടെ നോക്കാം

ബ്രാൻഡുകളുമായി സഹകരിക്കാം

ഇന്‍സ്റ്റാഗ്രാമില്‍ ഒരു നിശ്ചിത എണ്ണം ഫോളോവേഴ്സുമായി അക്കൗണ്ട് വളര്‍ന്നാല്‍ ബ്രാന്‍ഡുകള്‍ അഴരുടെ ഉത്പ്പന്നങ്ങളുടെ പ്രമോഷനു വേണ്ടി ഇൻഫ്ലുവൻസേഴ്സിനെ സമീപിക്കും. ഇതോടൊപ്പം പ്രമോഷനുകള്‍ക്കായി നിങ്ങള്‍ക്ക് ബ്രാന്‍ഡുകളെ അങ്ങോട്ട് സമീപിക്കാം. ഫെയ്സ്ബുക്കില്‍ ഫീച്ചര്‍ കണ്ടന്റുകൾ പ്രസിദ്ധീകരിച്ച് വരുമാനം ഉണ്ടാക്കാം. യൂട്യൂബിൽ ബ്രാന്‍ഡുകളുമായി നേരിട്ട് ചര്‍ച്ച നടത്താം, അവര്‍ കരാറുകളില്‍ ഒപ്പിടുകയും നിങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുകയും ചെയ്യും.

അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്

അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് എന്നത് സ്‌പോണ്‍സര്‍ ചെയ്ത പോസ്റ്റുകള്‍ പോലെയാണ്. എന്നാൽ അഫിലിയേറ്റ് മാർക്കറ്റിം​ഗ് വഴി പണം ലഭിക്കുന്നതിന് നിങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി പ്രമോട്ട് ചെയ്യുന്ന ഉത്പ്പന്നങ്ങൾ ആളുകള്‍ വാങ്ങിക്കുകയും വേണം.

Also Read: ഈ പോസ്റ്റ് ഓഫീസ് സ്കീം തലവര മാറ്റും; 5,000 രൂപ മുതല്‍ മുടക്കില്‍ 50,000 രൂപ വരെ മാസ വരുമാനം നേടാം

ഇന്‍സ്റ്റാഗ്രാം ഷോപ്പ്

ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴി സ്വന്തം ഉത്പ്പന്നങ്ങൾ വില്പന നടത്തിയും വരുമാനം ഉണ്ടാക്കാം. ഇതിനായി ഇൻസ്റ്റ​ഗ്രാമിൽ ഇൻസ്റ്റ​ഗ്രാം ഷോപ്പ് എന്ന് ടൂൾ ഉപയോ​ഗിക്കാം. ഇതുവഴി കണ്ടന്റ് ക്രിയേറ്റർക്ക് സ്വന്തം ഇ-കൊമേഴ്സ് സ്റ്റോര്‍ പ്രൊഫൈലുമായി സംയോജിപ്പിക്കാനും നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ കമ്മ്യൂണിറ്റിയിലുള്ളവർക്കിടയിൽ നേരിട്ട് പ്രൊമോട്ട് ചെയ്യാനും വില്‍ക്കാനും കഴിയും.

യൂട്യൂബില്‍ സ്വന്തം ഉത്പ്പന്നങ്ങൾ വില്പന നടത്താൻ മര്‍ച്ചന്‍ഡൈസ് ഷെല്‍ഫ് സൃഷ്ടിക്കാന്‍ കഴിയും. കണ്ടന്റ് ക്രിയേറ്റർക്ക് കുറഞ്ഞത് 18 വയസ് പൂർത്തിയാവുകയും യൂട്യൂബ് ചാനലിന് കുറഞ്ഞത് 10,000 സബ്സ്‌ക്രൈബര്‍മാരെങ്കിലും ഉണ്ടായിരിക്കുകയും വേണം.

പരസ്യ വരുമാനം

ഇന്‍സ്റ്റാഗ്രാമില്‍ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റ് വീഡിയോകളില്‍ നിന്ന് നിങ്ങള്‍ക്ക് പരസ്യ വരുമാനം നേടാനാകും. യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് പരസ്യ വരുമാനം. ഫെയ്സ്ബുക്കില്‍ വീഡിയോ കണ്ടന്റുകൾക്കിടയിലോ ശേഷമോ ദൃശ്യമാകുന്ന ഇന്‍-സ്ട്രീം പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാം. എന്നാൽ വീഡിയോകളില്‍ നിന്ന് ധനസമ്പാദനം ആരംഭിക്കുന്നതിന് നിശ്ചിത എണ്ണം സബ്സ്ക്രൈബർമാരും കാണേണ്ട സമയവും (വാച്ച്ടൈം) ആവശ്യമാണ്.

യൂട്യൂബിന്റെ പരസ്യ വരുമാനം കിട്ടണമെങ്കിൽ ചാനലിന് ഗൂഗിൾ ആഡ് സെൻസിന്റെ അംഗീകാരം വേണം. ചാനലിന് 1,000 സബ്‌സ്‌ക്രൈബേഴ്‌സും ചാനലിലെ എല്ലാ വിഡിയോകൾക്കും കൂടി 4,000 മണിക്കൂർ വാച്ച് അവേഴ്‌സും ഉണ്ടെങ്കിൽ മാത്രമേ ഈ അംഗീകാരത്തിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

Get Latest News alerts.

Allow Notifications

You have already subscribed



Source link

Facebook Comments Box
error: Content is protected !!