IND vs SL: കോലി ടി20 നിര്‍ത്തുന്നുവോ! എന്തുകൊണ്ട് ശ്രീലങ്കന്‍ പരമ്പരക്കില്ല? കാരണമറിയാം

Spread the love
Thank you for reading this post, don't forget to subscribe!

ടി20യില്‍ നിന്ന് ഇടവേളയെടുക്കാന്‍ കോലി

വിരാട് കോലി സ്വന്തം ഇഷ്ടപ്രകാരം ടി20യില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നാണ് ബിസിസി ഐ വൃത്തം പറയുന്നത്. ‘അതേ, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് വിശ്രമം വേണമെന്ന് കോലിയാണ് ആവിശ്യപ്പെട്ടത്.

എന്നാല്‍ ഏകദിന പരമ്പരയില്‍ അദ്ദേഹം കളിക്കും. ടി20യില്‍ നിന്ന് കോലി നീണ്ട ഇടവേളയെടുക്കാന്‍ തയ്യാറെടുക്കുകയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ തീര്‍ച്ചയായും കോലി പദ്ധതികളുടെ ഭാഗമായി ഉണ്ടാവും’-ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read: IPL 2023: സച്ചിന്‍-ജയസൂര്യ ഓപ്പണിങ്, മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം ബെസ്റ്റ് 11 ഇതാ

2023ലെ ലോകകപ്പിനായി മുന്നൊരുക്കം

കോലിയെ സംബന്ധിച്ചും ഇന്ത്യയെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായ ലോകകപ്പാണ് വരാനിരിക്കുന്നത്. 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യയുടെ അലമാരയിലില്ല. ഇൗ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പിനെക്കാള്‍ മറ്റൊരു മികച്ച അവസരമില്ല.

വിരാട് കോലിയെ സംബന്ധിച്ച് കരിയറിലെ അവസാന ഏകദിന ലോകകപ്പായി ചിലപ്പോള്‍ 2023ലേത് മാറിയേക്കാം. അതുകൊണ്ട് തന്നെ ഇത്തവണ മുന്നില്‍ നിന്ന് ടീമിനെ നയിക്കേണ്ടതായുണ്ട്.

മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിച്ച് പരിക്കേല്‍ക്കുന്ന സാഹചര്യം കുറക്കാനാണ് കോലി ടി20യില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ടി20യില്‍ വലിയ പൊളിച്ചെഴുത്ത്

ടി20യില്‍ ഇന്ത്യ വലിയ മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്. രോഹിത്തിനെ ടി20 നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായി മാറ്റി ഹര്‍ദിക് പാണ്ഡ്യയെ തല്‍സ്ഥാനത്തേക്കെത്തിക്കാനാണ് ബിസിസി ഐ പദ്ധതി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ഹര്‍ദിക്കാണ് ഇന്ത്യയെ നയിക്കുന്നത്.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ക്യാപ്റ്റനാക്കിയ നായകനാണ് ഹര്‍ദിക്. ഈ മികവില്‍ വിശ്വസിച്ചാണ് ഇന്ത്യ ടി20 നായകസ്ഥാനം ഹര്‍ദിക്കിന് നല്‍കാനൊരുങ്ങുന്നത്. 2024ലെ ടി20 ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ഇന്ത്യ ഇറങ്ങാനാണ് സാധ്യത.

Also Read: IPL 2023: വില്ലിച്ചായന് പ്ലേയിങ് 11 ഇടമുണ്ടോ? ആ റോള് അവന്! വ്യക്തമാക്കി നെഹ്‌റ

കോലി പ്രധാന ടി20 ടൂര്‍ണമെന്റ് കളിക്കും

ടി20 ഫോര്‍മാറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ കോലി ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രധാന ടൂര്‍ണമെന്റുകള്‍ അദ്ദേഹം കളിക്കും. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കോലിയുണ്ടാവുമെന്നുറപ്പ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് കോലി നടത്തിയത്.

പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ കോലിക്കായി. ഏറെ നാള്‍ മോശം ഫോമിലായിരുന്ന കോലിയുടെ ഉജ്ജ്വലമായ തിരിച്ചുവരവാണ് ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ കണ്ടത്. ഇന്ത്യയുടെ മറ്റ് സീനിയര്‍ താരങ്ങളെക്കാള്‍ ടി20യിലും മുന്നിട്ട് നില്‍ക്കുന്നത് കോലിയാണ്.



Source by [author_name]

Facebook Comments Box
error: Content is protected !!