സിഇഎസ്‌സി
ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഊര്‍ജോത്പാദന കമ്പനിയാണ് സിഇഎസ്‌സി ലിമിറ്റഡ്. പ്രമുഖ സംരംഭകരായ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമാണ്. കൊല്‍ക്കത്ത നഗത്തിലേയും പരിസര പ്രദേശങ്ങളിലേയും വൈദ്യുതി വിതരണമാണ് മുഖ്യ പ്രവര്‍ത്തനം. കൊല്‍ക്കത്ത, ഹൗറ നഗര പ്രദേശത്തെ വൈദ്യുതി വിതരണത്തിന് 2038 വരെ ലൈസന്‍സ് നേടിയിട്ടുള്ള ഏക കമ്പനിയാണിത്. അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്കും സിഇഎസ്‌സി കടന്നു.
സെപ്റ്റംബര്‍ പാദത്തില്‍ ഊര്‍ജോത്പാദന/ വിതരണത്തില്‍ നിന്നുള്ള സിഇഎസ്‌സിയുടെ (BSE: 500084, NSE : CESC) വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനയോടെ 2,300 കോടിയാകുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ വരുമാനം. കൊല്‍ക്കത്തയിലെ ഉപഭോക്താക്കളുടെ ആവശ്യകതയില്‍ 7-8 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
രണ്ടാം പാദത്തില്‍ 220 കോടിയുടെ അറ്റാദായമാണ് പ്രതീക്ഷിക്കുന്നു. അതേസമയം ബൈ റേറ്റിങ് നല്‍കിയിട്ടുള്ള സിഇഎസ്‌സി ഓഹരിക്ക് 113 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവിലയായി നിര്‍ദേശിച്ചിരിക്കുന്നത്.
എന്‍എച്ച്പിസി
രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുതോര്‍ജ ഉത്പദാകരാണ് എന്‍എച്ച്പിസി (BSE : 533098, NSE : NHPC). 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുള്ള കമ്പനിക്ക്, വരുമാനം സ്ഥിരതയോടെ നിലനിര്‍ത്താനാകും എന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ നിഗമനം. സെപ്റ്റംബര്‍ പാദത്തിലെ വരുമാനത്തില്‍ 3.5 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സമീപ ഭാവിയിലേക്ക് ബൈ റേറ്റിങ് നല്‍കിയിട്ടുള്ള ഈ മിഡ് കാപ് ഓഹരിക്ക് 41 രൂപയാണ് ലക്ഷ്യവിലയായി നല്‍കിയിരിക്കുന്നത്.
എന്‍ടിപിസി
രാജ്യത്തിന്റെ ഊര്‍ജോത്പാദനത്തില്‍ 25 ശതമാനത്തിലേറെ സംഭാവന ചെയ്യുന്ന കമ്പനിയാണ് എന്‍ടിപിസി (BSE: 532555, NSE : NTPC). 68,962 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള 55 പവര്‍ സ്റ്റേഷനുകള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 23.6 ശതമാനവും അറ്റാദായത്തില്‍ 5.4 ശതമാനവും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. സമീപ ഭാവിയിലേക്ക് ബൈ റേറ്റിങ് നല്‍കിയിട്ടുള്ള ഈ ലാര്‍ജ് കാപ് ഓഹരിക്ക് 185 രൂപയാണ് ലക്ഷ്യവിലയായി നിര്‍ദേശിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.