കോവിഡ്‌ :
 40 ദിവസം 
നിർണായകം ; ജനുവരിയിൽ കൂടുതൽ നിയന്ത്രണം

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നേക്കാമെന്നും അടുത്ത 40 ദിവസം നിർണായകമാണെന്നും റിപ്പോർട്ടുകൾ. കിഴക്കൻ ഏഷ്യയിൽ കോവിഡ്‌ വ്യാപനമുണ്ടായി 30–-35 ദിവസത്തിനുശേഷമാണ്‌ ഇന്ത്യയിൽ വ്യാപനമുണ്ടായതെന്നതാണ്‌ മുൻ അനുഭവമെന്ന്‌ കേന്ദ്രആരോഗ്യമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ജനുവരിയിൽ കൂടുതൽ നിയന്ത്രണം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയേക്കും. വലിയതോതിൽ ജനങ്ങൾ വാക്‌സിൻ സ്വീകരിച്ചത്‌ മരണവും ആശുപത്രി പ്രവേശന നിരക്കും ഉയർത്തില്ലെന്നാണ്‌ പ്രതീക്ഷ. എന്നാൽ, വ്യാപനശേഷി കൂടിയ ഒമിക്രോണിന്റെ ഉപവകഭേദം ബിഎഫ്‌ 7 രാജ്യത്ത്‌ സ്ഥിരീകരിച്ചത്‌ പുതിയ തരംഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒരാളിൽനിന്ന്‌ കുറഞ്ഞത്‌ പതിനാറ്‌ പേരിലേക്ക്‌ പകരുമെന്നാണ്‌ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്‌.

കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വിദേശത്തുനിന്ന്‌ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തിയ  39  യാത്രക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന്‌ അയച്ചു. യുഎഇയിൽനിന്ന്‌ രാജ്യത്തേക്ക്‌ എത്തുന്നവർക്ക്‌ എയർഇന്ത്യ എക്‌സ്‌പ്രസ്‌ മാർഗനിർദേശം പുറപ്പെടുവിച്ചു.

കരുതൽ ഡോസ്‌ എടുക്കണം

കോവിഡ്‌ വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎഫ്‌ 7 രാജ്യത്ത്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശത്തുനിന്ന്‌ എത്തുന്നവരിൽ പരിശോധന ഊർജിതമാക്കി. വിമാനത്താവളങ്ങളിൽ എത്തുന്നവരിൽ രണ്ടു ശതമാനം പേരുടെ സാമ്പിൾ വിമാനക്കമ്പനികൾ ശേഖരിക്കുന്നുണ്ട്‌. രോഗം സ്ഥിരീകരിച്ചാൽ ഇത്‌ ജനിതക ശ്രേണീകരണത്തിന്‌ അയക്കും. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയക്കാൻ ആരോഗ്യവകുപ്പും ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്‌. വകഭേദങ്ങൾ കണ്ടെത്താൻ സമ്പൂർണ ജീനോമിക് സർവയലൻസ്‌ (ഡബ്ല്യുജിഎസ്) നടത്തും. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ട ലാബുകളിലാണ്‌ ഈ ജനിതക നിർണയ പരിശോധന നടക്കുക.

കരുതൽ എടുത്തെങ്കിൽ മൂക്കിൽ ഒഴിക്കേണ്ട-

നേരത്തെതന്നെ കോവിഡ്‌ കരുതൽ ഡോസ്‌ എടുത്തവർ ഭാരത്‌ ബയോടെക് വികസിപ്പിച്ച  മൂക്കിൽ ഒഴിക്കാവുന്ന ഇൻകോവാക്‌ വാക്സിൻ എടുക്കേണ്ട. സംസ്ഥാനത്ത്‌ ഇതുവരെ 5,74,77,215 ഡോസ്‌ കോവിഡ്‌ വാക്സിനാണ്‌ വിതരണം ചെയ്തത്‌. 2,91,47,142 പേർ ഒന്നാം ഡോസും  2,52,60,316 പേർ രണ്ടാം ഡോസും 30,69,757 പേർ കരുതൽ ഡോസും എടുത്തു. വാക്സിനേഷൻ വഴിയുണ്ടാകുന്ന സ്വാഭാവിക പ്രതിരോധശേഷി (ഹൈബ്രിഡ്‌ ഇമ്യൂണിറ്റി) കൈവരിച്ചതിനാലും കൂടുതൽ പേരും ഒമിക്രോൺ ബാധിതരായതിനാലും പുതിയ വകഭേദം കേരളത്തെയടക്കം സാരമായി ബാധിച്ചേക്കില്ല. 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!