ഇവിടെ ബാങ്കിനെ വെല്ലുന്ന പലിശ; ഹ്രസ്വകാലത്തേക്ക് 8% പലിശയും നിക്ഷേപത്തിന് സർക്കാർ ​ഗ്യാരണ്ടിയും; നോക്കുന്നോ

Spread the love


Thank you for reading this post, don't forget to subscribe!

കെഎസ്എഫ്ഇ സ്ഥിര നിക്ഷേപം

ചിട്ടി നടത്തിപ്പ് കൂടാതെ നിക്ഷേപങ്ങളും വായ്പകളും കെഎസ്എഫ്ഇ സ്വീകരിക്കുന്നുണ്ട്. ബാങ്കിം​ഗ് സേവനങ്ങൾ നൽകുന്നൊരു സേവിംഗ്‌സ് അക്കൗണ്ടുകളും കെഎസ്എഫ്ഇയിലുണ്ട്. നേരത്തെ പണം ആവശ്യമുള്ളവര്‍ക്കുള്ളൊരു വായ്പ പദ്ധതിയാണ് ചിട്ടി. കാലാവധി തീരുന്നത് വരെ മാസ തവണകളടയ്ക്കുകയും കാലാവധിയിൽ പിൻവലിക്കുകയും ചെയ്താൽ 4-5 ശതമാനം മാത്രമാണ് കെഎസ്എഫ്ഇയിൽ നിന്ന് ആദായം ലഭിക്കുക. ചിട്ടി വിളിച്ചെടുത്ത് ആവശ്യം നടത്തിയാല്‍ മാത്രമെ ലാഭം ഉണ്ടാവുകയുള്ളൂ. 

Also Read: ദീര്‍ഘകാലത്തേക്ക് മാസ തവണകളായി നിക്ഷേപം തുടങ്ങാം; എസ്‌ഐപിയോ പിപിഎഫോ? ഏതാണ് അനുയോജ്യം

ചിട്ടിയോടൊപ്പം കെഎസ്എഫ്ഇയും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ട്. നേട്ടം എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 400 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 8 ശതമാനം പലിശയാണ് നേട്ടം നിക്ഷേപത്തിലൂടെ ലഭിക്കുന്നത്. നേട്ടം സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 25,000 രൂപയാണ്. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പലിശയും മുതലും ഗ്യാരണ്ടിയുണ്ട്.

റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് വേഗത്തില്‍ പറ്റിയ നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളേക്കാള്‍ മികച്ച പലിശ നിരക്കാണിത്. 666 ദിവസത്തേക്ക് 7.75 ശതമാനമാണ് പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നത്. 

Also Read: ഈ അക്കൗണ്ടെടുത്താല്‍ സേവ് ചെയ്യാം; കൈനിറയെ ഓഫറും ഉയർന്ന പലിശയും; മികച്ച 5 സേവിംഗ്‌സ് അക്കൗണ്ടുകളിതാ

മറ്റു നിക്ഷേപങ്ങൾ

30 ദിവസം മുതൽ 364 ദിവസം വരെ കാലാവധി വ്യത്യാസമുള്ള ഹ്രസ്വകാല നിക്ഷേപങ്ങൾ കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്നുണ്ട്. 5,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. 500 രൂപയുടെ ​ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. 30 ദിവസം മുതല്‍ 60 ദിവസം വരെ 3.25 ശതമാനം പലിശയും 61 ദിവസം മുതല്‍ 90 ദിവസം വരെ 4.25 ശതമാനം പലിശയും ലഭിക്കും.

180 ദിവസത്തേക്ക് 4.75 ശതമാനം പലിശയും 364 ദിവസത്തേക്ക് 5.50 ശതമനം പലിശയും ലഭിക്കും. മറ്റൊരു നിക്ഷേപം 1 വർഷത്തിനും 3 വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപമാണ്. സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശയാണ് പുതുക്കിയ നിരക്ക് പ്രകാരം ലഭിക്കുക.

സു​ഗമ സേവിം​ഗ്സ് അക്കൗണ്ട്

ബാങ്ക് സേവിം​ഗ്സ് അക്കൗണ്ടിന് സമാനമായൊരു അക്കൗണ്ടാണ് സുഗമ സേവിം​ഗ്സ് അക്കൗണ്ട്. ബാങ്കിനേക്കാള്‍ പലിശ സു​ഗമ സേവിം​ഗ്സ് അക്കൗണ്ടിൽ ലഭിക്കും. 4.50 ശതമാനം പലിശയാണ് സു​ഗമ സേവിം​ഗ്സ് അക്കൗണ്ടിൽ ലഭിക്കുന്നത്. ബാങ്കുകളിൽ ഇത് 2.50 ശതമാനം മുതൽ 3.75 ശതമാനം വരെയാണ്. അധിക തുക സു​ഗമ സേവിം​ഗ്സ് അക്കൗണ്ടിലേക്ക് മാറ്റിയാൽ ഉയർന്ന പലിശ ലഭിക്കും. 

Also Read: സ്ഥിര നിക്ഷേപങ്ങൾ‌ക്ക് 8.25% പലിശ വേണോ? കേരളത്തിന്റെ സ്വന്തം ബാങ്കുകൾ നോക്കാം

നികുതി

കെഎസ്എഫ്ഇയിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വർഷത്തിൽ 5,000 രൂപയില്‍ കൂടിയാല്‍ ആദായ നികുതി ഈടാക്കും.10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി(ടിഡിഎസ്)യാണ് ഈടാക്കുക. പാന്‍ കാര്‍ഡ് ഇല്ലാത്തവരാണെങ്കില്‍ 20 ശതമാനം തുക ഈടാക്കും. കെഎസ്എഫ്ഇ ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാലാണ് പലിശ വരുമാനത്തിന് 5,000 രൂപ എന്ന പരിധി. മുതിര്‍ന്ന പൗരന്മാര്‍ 15എച്ച് ഫോമും 60 വയസിന് താഴെയുള്ളവര്‍ 15ജി ഫോമും സമര്‍പ്പിച്ചാല്‍ പലിശ ഈടാക്കുന്നത് ഒഴിവാക്കാം.



Source link

Facebook Comments Box
error: Content is protected !!