ബിജെപി രാജ്യം തകർക്കുന്നു; നിർഭയ പോരാട്ടം നടത്തുന്ന കേരളം പ്രതീക്ഷ: അരുന്ധതി റോയി

Spread the love



Thank you for reading this post, don't forget to subscribe!

മാനന്തവാടി > രാജ്യത്ത്‌ ആവിഷ്‌കാരത്തിനുപോലും കൂച്ചുവിലങ്ങിടുമ്പോൾ നിർഭയം പോരാട്ടം നടത്തുന്ന കേരളം പ്രതീക്ഷയാണെന്ന് എഴുത്തുകാരി അരുന്ധതി റോയി പറഞ്ഞു. വയനാട്‌ ലിറ്ററേച്ചർ ഫെസ്‌റ്റിൽ ‘പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും’ സെഷനിൽ ഫെസ്‌റ്റ്‌ ഡയറക്‌ടർ ഡോ. വിനോദ്‌ കെ ജോസുമായി സംവദിക്കുകയായിരുന്നു അവർ.

 

തെരഞ്ഞെടുപ്പിൽ ബിജെപിക്ക്  “ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ ബോധം പ്രതീക്ഷ നൽകുന്നതാണ്. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും പ്രതികരിക്കുന്നവരെയും ഇല്ലായ്മചെയ്യുന്ന ഫാസിസ്റ്റ് നിലപാടാണ് രാജ്യംഭരിക്കുന്നവർ കൈക്കൊള്ളുന്നത് 

എഴുത്തുകാരെയും സാമൂഹിക – സാംസ്‌കാരിക പ്രവർത്തകരെയും  ഇല്ലായ്‌മചെയ്യുകയാണ്‌. ഒരുമിച്ച് പ്രവർത്തിക്കുന്ന പലരെയും ജയിലിലടച്ച്‌ പീഡിപ്പിക്കുന്ന അനുഭവമാണ് കൺമുമ്പിൽ. ഫാസിസ്റ്റ് ഭരണസംവിധാനത്തിനെതിരെയുള്ള വ്യക്തമായ ബോധ്യവും നിലപാടുമാണ് അവർക്കെതിരെ സംസാരിക്കാൻ ധൈര്യം തരുന്നത്. നാടിനെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വലിയ പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്.

 

എഴുത്തുകാരും ചിന്തകരും സമൂഹത്തെ കേൾക്കുന്നവരും തിരിച്ചറിയുന്നവരുമായി പ്രതിരോധം തീർക്കണം. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ  അജൻഡയിൽ ബിജെപി രാജ്യം തകർക്കുകയാണെന്നും അവർ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!