വിജിലൻസിന്‌ റെക്കോഡ്‌ ; ‘ട്രാപ്പിലാ’യത്‌ 56 ഉദ്യോഗസ്ഥർ

Spread the love



Thank you for reading this post, don't forget to subscribe!

സ്വന്തം ലേഖകൻ

തിരുവനന്തപുരം

കഴിഞ്ഞ വർഷം  വിജിലൻസിന്റെ ‘ട്രാപ്പിലാ’യത്‌  കൈക്കൂലിക്കാരായ    47 കേസിലായി  56 ഉദ്യോഗസ്ഥർ . വിജിലൻസിന്റെ ചരിത്രത്തിൽ സർവകാല റെക്കോഡാണ്‌ ഇത്‌.  സർക്കാർ ഓഫീസുകളിലെ അഴിമതി തടയാനായുള്ള മിന്നൽ പരിശോധനകളിലും വിജിലൻസ്‌ കഴിഞ്ഞവർഷം റെക്കോഡിട്ടു. 1715 മിന്നൽ പരിശോധനകളാണ് ഒരുവർഷത്തിനിടെ നടത്തിയത്‌. ഇതിൽ 13 എണ്ണം സംസ്ഥാന വ്യാപകമായി ഒരേ സമയമാണ്‌ നടന്നത്‌. മോട്ടോർ വാഹന, പൊതുവിദ്യാഭ്യാസ, തദ്ദേശഭരണ, ഹയർ സെക്കൻഡറി, ആരോഗ്യ, രജിസ്ട്രേഷൻ, റവന്യൂ, പൊതുമരാമത്ത്, പൊതുവിതരണ വകുപ്പുകളിലായിരുന്നു മിന്നൽ പരിശോധന.  

2021  (1019),  2020( 861), 2019(1330), 2018( 598)  എന്നിങ്ങനെയായിരുന്നു മിന്നൽ പരിശോധനയുടെ എണ്ണം. സമീപകാലത്ത് 75 കേസിൽ പ്രതികൾക്ക്‌ ശിക്ഷ നൽകി.  കഴിഞ്ഞ ഒരു വർഷം 88 വിജിലൻസ് അന്വേഷണവും 116 രഹസ്യാന്വേഷണവും ഒമ്പത്‌ ട്രിബ്യൂണൽ അന്വേഷണത്തിനും തുടക്കമിട്ടു. 62 കേസിലാണ്‌ കഴിഞ്ഞവർഷം അന്വേഷണം പൂർത്തിയാക്കിയത്‌. 446 കേസിൽ പ്രാഥമികാന്വേഷണം നടന്നു. 2021 ൽ ഇത്‌  232  ആയിരുന്നു.

സംസ്ഥാന വിജിലൻസിൽ 178 വിജിലൻസ് കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. 2021ൽ 101, 2020ൽ  82, 2019ൽ 79 കേസുകൾ  രജിസ്റ്റർ ചെയ്‌തു.

അഴിമതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ നാടകം നടത്തി. ജനങ്ങൾക്ക്‌ വിജിലൻസിലുള്ള വിശ്വാസം വർധിപ്പിച്ചതായി വിജിലൻസ്‌ ഡയറക്ടർ എഡിജിപി മനോജ്‌ എബ്രഹാം പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!