തരൂരിനെ ഡല്‍ഹി നായരെന്ന് വിളിച്ചത് തെറ്റായിപ്പോയി: സുകുമാരന്‍ നായര്‍

Spread the love



Thank you for reading this post, don't forget to subscribe!

ചങ്ങനാശേരി> 146ാമത് മന്നം ജയന്തിയാഘോഷം ചങ്ങാനാശ്ശേരി പെരുന്നയില്‍ ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു. ശശി തരൂരിനെ തെരഞ്ഞെടുപ്പ് വേളയില്‍ ഡല്‍ഹി നായരെന്ന് വിളിച്ചത് തെറ്റായിപ്പോയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  പറഞ്ഞു. അന്ന് സംഭവിച്ച തെറ്റ് തിരുത്താന്‍ വേണ്ടിയാണ് അദ്ദേഹത്തെ ഉദ്ഘാടകനായി ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നം ജയന്തി ആഘോഷത്തില്‍ ശശി തരൂരിനോട് ക്ഷമാപണം നടത്തിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വാഗത പ്രസംഗം നടത്തിയത്. ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞ തരൂര്‍ പ്രസംഗത്തില്‍ വി.ഡി.സതീശനെതിരെ പരോക്ഷ വിമര്‍ശനം നടത്താനും മറന്നില്ല. ഒരു നായര്‍ക്ക് വേറൊരു നായരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്നം പണ്ടേ പറഞ്ഞിരുന്നു. പുതിയ കാലത്ത് മന്നം പറഞ്ഞ കാര്യം അനുഭവിക്കുന്ന വ്യക്തിയാണ് താനെന്നായി തരൂരിന്റെ പ്രതികരണം.

ജയന്തി സമ്മേളനത്തില്‍ മുന്‍ ഡി.ജി.പി. അലക്സാണ്ടര്‍ ജേക്കബ് മുഖ്യ പ്രഭാക്ഷണം നടത്തി. രാവിലെ മന്നം ജയന്തിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ രമേശ് ചെന്നിത്തല സുകുമാരന്‍ നായരെ കാണാതെ മടങ്ങി. കോണ്‍ഗ്രസ് നേതാക്കളായ കെ.മുരളീധരനെയും കൊടിക്കുന്നില്‍ സുരേഷിനെയും തിരുവഞ്ചൂര്‍ രാധകൃഷ്ണനെയും വി.എസ്.ശിവകുമാറിനെയും കേള്‍വിക്കാരായി സദസ്സില്‍ ഇരുത്തിയായിരുന്നു തരൂരിന്റെ ഉദ്ഘാടന പ്രസംഗം.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!