ഇന്ത്യക്കാര്‍ക്കു ഇവരെ ഇഷ്ടമല്ല, വെറുപ്പ് മാത്രം- അഞ്ച് താരങ്ങള്‍, രണ്ടും ഓസീസുകാര്‍

Spread the love
Thank you for reading this post, don't forget to subscribe!

ആന്‍ഡ്രു സൈമണ്ട്‌സ്

കാറപകടത്തില്‍ കൊല്ലപ്പെട്ട ഓസ്‌ട്രേലിയയുട മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സിനെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. ഇന്ത്യക്കാര്‍ സൈമണ്ട്‌സിനെ വെറുക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ പല തവണ ഇന്ത്യക്കെതിരേ ഓസീസിനു വിജയം സമ്മാനിച്ചിട്ടുണ്ട്. കൂടാതെ സ്ലെഡ്ജിങും സൈമണ്ട്‌സിനെ ഇന്ത്യക്കാര്‍ വെറുക്കാന്‍ മറ്റൊരു പ്രധാന കാരണമാണ്.

2007ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സൈമണ്ട്‌സും ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും തമ്മിലുള്ള മങ്കിഗേറ്റ് വിവാദം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കളിക്കിടെ തന്നെ ഹര്‍ഭജന്‍ കുരങ്ങനെന്നു വിളിച്ച് പരിഹസിച്ചുവെന്നായിരുന്നു അന്നു ഓസീസ് താരത്തിന്റെ ആരോപണം.

പക്ഷെ ഭാജി പറഞ്ഞത് സൈമണ്ട്‌സ് വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ ആരാധകര്‍ അഭിപ്രായപ്പെട്ടത്. ഈ സംഭവത്തിനു ശേഷം സൈമണ്ട്‌സ് കൂടൂതല്‍ വെറുക്കപ്പെട്ടവനായി തീരുകയും ചെയ്തു.

മുഷ്ഫിഖുര്‍ റഹീം

ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുര്‍ റഹീമാണ് ഇന്ത്യന്‍ ആരാധകര്‍ക്കു ഇഷ്ടമില്ലാത്ത മറ്റൊരു വിദേശ താരം. 2007ലെ ഏകദിന ലോകകപ്പില്‍ വമ്പന്‍ താരനിരയുമായി പോയ ഇന്ത്യന്‍ ടീം ഗ്രൂപ്പുഘട്ടത്തില്‍ നാണംകെട്ട് പുറത്താവാന്‍ പ്രധാന കാരണങ്ങളിലൊരാള്‍ മുഷ്ഫിഖുറായിരുന്നു.

നിര്‍ണായക മല്‍സരത്തില്‍ ബംഗ്ലാദേശിനോടു ഇന്ത്യ അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ അവരുടെ ഹീറോ മുഷ്ഫിഖുറായിരുന്നു. അതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് അദ്ദേഹം വില്ലനായി മാറി.
ഇതിനു ശേഷം 2016ലെ ടി20 ലോകകപ്പിനിടെയുള്ള സംഭവവും മുഷ്ഫിഖുറിനെ വെറുക്കപ്പെട്ടവനാക്കി.

അന്നു ഇന്ത്യക്കെതിരേ ജയത്തിന്റെ വക്കില്‍ നിന്നും ബംഗ്ലാദേശ് തോല്‍വിയിലേക്കു വീണിരുന്നു. ഇന്ത്യ പിന്നീട് സെമിയില്‍ തോറ്റ് പുറത്താവുകയായിരുന്നു. ഇന്ത്യയുടെ പരാജയം തനിക്കു സന്തോഷം നല്‍കുന്നതായി അന്നു മുഷ്ഫിഖുര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരേ വലിയ ആരാധകരോഷമാണുണ്ടായത്.

Also Read: 100ല്‍ കുറവ് ബോള്‍, സെഞ്ച്വറിക്ക് ഇത്രയും മതി! കൂടുതല്‍ തവണ നേടിയതാര്? അറിയാം

ജാവേദ് മിയാന്‍ദാദ്

പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദാണ് ഇന്ത്യക്കാര്‍ വെറുക്കുന്ന മറ്റൊരാള്‍. ഇന്ത്യക്കെതിരായ ക്ലാസിക്ക് പോരാട്ടങ്ങള്‍ പാക് ടീമിനായി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഈ ഇന്നിങ്‌സുകള്‍ക്കു ശേഷം മിയാന്‍ദാദിന്റെ ചില പ്രതികരണങ്ങള്‍ വളരെ അഗ്രസീവും അതിരുവിടുന്നവയായിരുന്നു. പരിഹാസരൂപേണ ഇന്ത്യന്‍ ബൗളര്‍മാരുടെ അപ്പീലുകള്‍ പോലും അദ്ദേഹം അനുകരിച്ചിട്ടുണ്ട്.

ഒരിക്കല്‍ ഇന്ത്യന്‍ സ്പിന്നര്‍ ദിലീപ് തോഷിയുടെ റൂം നമ്പര്‍ മിയാന്‍ദാദ് ചോദിച്ചിരുന്നു. അദ്ദേഹത്തിനെതിരേ റൂമിലേക്കു സിക്‌സര്‍ പറത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.

കൂടാതെ 1992ലെ ലോലകപ്പില്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയുടെ ഒരു അപ്പീലിനെയും മിയാന്‍ദാദ് കളിയാക്കിയിരുന്നു. കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില കമന്റുകളും വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിരുന്നു.

റിക്കി പോണ്ടിങ്

ആന്‍ഡ്രു സൈമണ്ട്‌സിനെക്കൂടാതെ ഇന്ത്യക്കാര്‍ വെറുക്കുന്ന മറ്റൊരു ഓസ്‌ട്രേലിയന്‍ താരമാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങ്. മൂന്നു ലോകകപ്പുകള്‍ സ്വന്തമാക്കി ഏകദിനത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. പക്ഷെ കളിക്കളത്തില്‍ പോണ്ടിങിന്റെ അഹങ്കാരത്തോടെയുള്ള പെരുമാറ്റവും സ്ലെഡ്ജിങുമൊന്നും ഇന്ത്യന്‍ ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

Also Read: IND vs SL: ടി20 പരമ്പര ആര്‍ക്ക്? വിധി ഇവര്‍ തീരുമാനിക്കും, സഞ്ജുവടക്കം അഞ്ച് പേര്‍

ഒരു മല്‍സരത്തിനിടെ ഹെല്‍മറ്റില്ലാതെ ബാറ്റ് ചെയ്യവെ ജവഗല്‍ ശ്രീനാഥിന്റെ ബോള്‍ പോണ്ടിങിന്റെ തലയില്‍ തട്ടിയിരുന്നു. തുടര്‍ന്ന് ശ്രീനാഥ് പോണ്ടിങിന് അരികിലേക്കു വന്ന് എന്തെങ്കിലും സംഭവിച്ചുവോയെന്നു തിരക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ വളരെ അഗ്രസീവായി പോണ്ടിങ് ശ്രീനാഥിനോടു ബൗളിങ് റണ്ണപ്പിനായി പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഓസീസിനെതിരേ വന്ന അംപയറുടെ തീരുമാനവും പോണ്ടിങിനെ ചൊടിപ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഇന്ത്യക്കാര്‍ പോണ്ടിങിനെ വെറുക്കാന്‍ തുടങ്ങിയിരുന്നു.

ആന്‍ഡ്രു ഫ്‌ളിന്റോഫ്

ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫാണ് ഇന്ത്യക്കാര്‍ക്കു ഇഷ്ടമില്ലാത്ത മറ്റൊരു വിദേശ താരം. വളരെ അഗ്രസീവായി പെരുമാറുകയും സ്ലെഡ്ജ് ചെയ്യുകയും ചെയ്തിരുന്ന താരമായിരുന്നു അദ്ദേഹം.

2002ല്‍ ഇന്ത്യക്കെതിരേ തോല്‍വിയുടെ വക്കില്‍ നിന്നും ഫ്‌ളിന്റോഫിന്റെ ഗംഭീര സ്‌പെല്‍ ഇംഗ്ലണ്ടിനു നാടകീയ ജയം സമ്മാനിച്ചിരുന്നു. അതിനു ശേഷം ഷര്‍ട്ടൂരി വീശി താരം നടത്തിയ ആഹ്ലാദപ്രകടനം ഇന്ത്യന്‍ ഫാന്‍സിനെ ക്ഷുഭിതരുമാക്കിയിരുന്നു.

ഇതിനു മറുപടിയായിട്ടായിരുന്നു പിന്നീട് ലോര്‍ഡ്‌സില്‍ വച്ച് നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വിജയം കൊയ്തപ്പോള്‍ നായകന്‍ സൗരവ് ഗംഗുലി ഷര്‍ട്ടൂരി വീശിയത്.

അതിനു ശേഷം 2007ലെ ടി20 ലോകകപ്പില്‍ കളിക്കിടെ യുവരാജ് സിങിനെ ഫ്‌ളിന്റോഫ് സ്ലെഡ്ജ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൊട്ടടുത്ത ഓവറില്‍ ക്ഷുഭിതനായ യുവി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിര തുടരെ ആറു സിക്‌സറുകളടിച്ചത്.



Source by [author_name]

Facebook Comments Box
error: Content is protected !!