മാസാവസാനം കീശ കാലിയാകുന്നു; 25,000 രൂപ ശമ്പളക്കാരന് 10,000 രൂപ നിക്ഷേപിക്കാനാകുമോ? വഴികളിതാ

Spread the love


Thank you for reading this post, don't forget to subscribe!

എങ്ങനെയാണ് ശമ്പളത്തിൽ നിന്ന് മിച്ചം പിടിക്കുന്നതെന്ന് പലരെയും അലട്ടുന്ന ചോദ്യമാണ്. ഭേദപ്പെട്ട മാസ വരുമാനം ഉള്ളവരാണങ്കിലും അലസമായ ചെലവാക്കലാണ് പലരെയും മാസമാവസാനം കടക്കാരാക്കുന്നത്. ശമ്പളം കൊണ്ട് അന്നന്നത്തെ ചെലവ് നടന്നു പോകുന്നത് മാത്രമല്ല കാര്യം. ഭാവിയിലേക്ക് നിക്ഷേപിക്കാനും അത്യാവശ്യകാര്യങ്ങൾക്കായി ഒരു എമർജൻസി ഫണ്ട് കണ്ടെത്താനും സാധിക്കണം.

മാസത്തിൽ ചെലവുകൾ തീർത്ത് നിക്ഷേപിക്കാൻ തീരുമാനിക്കുന്നത് പലർക്കും സാധ്യമായ കാര്യമല്ല. ഇതിനാൽ ശമ്പളം കിട്ടിയ ഉടനെ നിശ്ചിത ശതമാനം തുക നിക്ഷേപത്തിനായി മാറ്റുക. സാലറി തീയതിക്ക് അടുത്ത ദിവസങ്ങളിൽ ഓട്ടോ പേ സൗകര്യം ഉപയോ​ഗിച്ച് വിവിധ പദ്ധതികളിൽ നിക്ഷേപിക്കുക. ഇതിന് സാധിക്കുന്ന വിവിധ പദ്ധതികളും നിക്ഷേപിക്കാനായി എങ്ങനെ പണം കണ്ടെത്താമെന്നും ചുവടെ വിശദമാക്കാം .

ബജറ്റ് തയ്യാറാക്കുക

സാമ്പത്തിക വർഷം കഴിഞ്ഞില്ലെങ്കിലും പുതുവർഷം മുതൽ പുതിയ സാമ്പത്തിക തീരുമാനങ്ങളെടുക്കാം. ഇതിൽ പ്രധാനപ്പെട്ടതാണ് ബജറ്റ് തയ്യാറാക്കുക. എന്നത്. ചെലവാക്കുന്നതിനൊക്കെ കണക്കുണ്ടാവുക എന്നത് അത്യാവശ്യമായ കാര്യമാണ്. ഇത് അനാവശ്യ ചെലവുകളെ കണ്ടെത്തി ഒഴിവാക്കാന്‍ സാധിക്കും. ഇത്തരത്തിൽ സമ്പാദിക്കുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റാനാക്കും. പണം എവിടെ നിന്ന് വരുന്നു എന്നതും എവിടേക്ക് പോകുന്നു എന്നത് അറിഞ്ഞിരിക്കുക സാമ്പത്തിക പ്ലാനിംഗിന്റെ പ്രധാന ഘടകമാണ്.

മാസത്തിൽ ലഭിക്കുന്ന വരുമാനവും ആവശ്യമായി വരുന്ന ചെലവുകളും എഴുതി വെക്കണം. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തരം തിരിക്കണം. മാസ ബജറ്റ് തയ്യാറാക്കുമ്പോൾ വിനോദങ്ങളെ അനാവശ്യ ചെലവുകളാക്കി ക്രമീകരിക്കാം. ഭക്ഷണം, ഇലക്ട്രിസിറ്റി, വാടക, ഇന്റര്‍നെറ്റ് എന്നിവ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ഇതുവഴി അധിക ചെലവ് കുറച്ച് തുക മിച്ചം പിടിക്കാനാകും.

Also Read: അവസരം മുന്നിലുണ്ട്; മാസം 12,500 രൂപ കയ്യിലുണ്ടെങ്കിൽ എളുപ്പത്തിൽ 14 ലക്ഷം സ്വന്തമാക്കാം; ഉ​ഗ്രൻ ചിട്ടിയിതാ

ഇപിഎഫ് വിഹിതം കൂട്ടുക

നിക്ഷേപ കാര്യത്തിൽ കൂടുതൽ സമയം ചെലവിടാൻ സാധിക്കാത്തൊരാൾക്ക് റിസ്‌ക് ഫ്രീയായിട്ടുള്ള നിക്ഷേപം തിരഞ്ഞെടുക്കണം. കൃത്യമായ വിലയിരുത്തലുകൾ ഇല്ലെങ്കിലും വളർച്ച കൈവരിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങളായിരിക്കണം ആവശ്യം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഇതിൽ മികച്ചൊരു സാധ്യതയാണ്.

ഇപിഎഫ് അം​ഗങ്ങളായവർക്ക് ആദ്യം ഇപിഎഫ് വിഹിതം ഉയര്‍ത്താം. നിര്‍ബന്ധമായും നല്‍കേണ്ട 12 ശതമാനത്തിനൊപ്പം ജീവനക്കാര്‍ക്ക് അധിക വിഹിതം മാറ്റാനാകും. 8-9 ശതമാനം പലിശ ലഭിക്കുന്നതാണ് ഇപിഎഫ് നിക്ഷേപങ്ങള്‍. ഇതിലൂടെ സുരക്ഷിതമായ നിക്ഷേപം വളർത്തിയെടുക്കാം.

Also Read: മരണം വരെ മുടക്കമില്ലാതെ 20,000 രൂപ മാസ പെൻഷൻ; 1 ലക്ഷത്തിൽ നിക്ഷേപം തുടങ്ങാം; പെന്‍ഷന്‍ പദ്ധതിയിതാ

നിക്ഷേപങ്ങൾ ഓട്ടോ പേ സൗകര്യം ഉപയോ​ഗപ്പെടുത്തുക

മാസത്തിൽ നിക്ഷേപത്തിലേക്ക് മാറ്റാൻ തുക ബാക്കി വരുന്നില്ലെന്നതാണ് പൊതുവെയുള്ള പരാതി. ചിട്ടയായൊരു നിക്ഷേപം ശീലമാക്കാൻ മാസ അടവുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. ഇവ ഓട്ടേ പേ സൗകര്യത്തോടെ ബാങ്കിൽ നിന്ന് ഡെബിറ്റാകുന്ന രീതിയിൽ ഉപയോ​ഗപ്പെടുത്തിയാൽ മുടക്കമില്ലാതെ നിക്ഷേപം നടക്കും. ഇതിന് സാധിക്കുന്ന ചില നിക്ഷേപങ്ങൾ പരിശോധിക്കാം.

* മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിക്ഷേപിക്കുന്നത് ചിട്ടയായ നിക്ഷേപം ശീലമാക്കുന്നതിനുള്ള വഴിയാണ്. മാസത്തിലോ ആഴ്ചയിലോ എസ്ഐപി വഴി നിക്ഷേപിക്കാനുള്ള സൗകര്യം ഉന്നുണ്ട്. ഇതുപോലെ ഫണ്ടമെന്റലി സ്‌ട്രോങ് ആയ ഓഹരി തിരഞ്ഞെടുത്ത് ഇതിലും എസ്‌ഐപി ചെയ്യുന്നത് സമ്പത്ത് വർധിപ്പിക്കാൻ സാ​​​ഹായിക്കും.

Also Read: 5 വർഷം കൊണ്ട് 50 ലക്ഷം രൂപയെന്ന ലക്ഷ്യം പൂർത്തിയാക്കാം; ഏത് ഫണ്ടിൽ എത്ര രൂപ നിക്ഷേപിക്കണം

* നികുതി വരുമാനം ഉള്ളവരാണെങ്കില്‍ നിക്ഷേപത്തിനും നികുതി ഇളവിനുമായി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ഉപയോഗിക്കാം. അടയ്ക്കുന്ന തുകയ്ക്ക് പൂര്‍ണമായും നികുതി ഇളവുണ്ട്. ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന തുകയും നികുതി മുക്തമാണ്. ഓട്ടോ പേ വഴി ഈ നിക്ഷേപം നടത്താം.

* മറ്റൊരു സാധ്യത പെന്‍ഷന്‍ പദ്ധതിയായി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ചേരാം. ഓഹരി വിപണിയുമായി ബന്ധപ്പെടുത്തിയ നിക്ഷേമാണിത്. ഇതിലും ഓട്ടോ ഡെബിറ്റ് വഴി നിക്ഷേപിക്കാം. 60-ാം വയസില്‍ പെന്‍ഷന്‍ ലഭിക്കും. കാലാവധിയില്‍ നിശ്ചിത തുക ലഭിക്കുകയും ബാക്കി തുക ആന്യുറ്റിയിലേക്ക് മാറ്റി പെന്‍ഷനായി ലഭിക്കുകയും ചെയ്യും.

* വിവിധ പോളിസികള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. ആരോഗ്യ ഇന്‍ഷൂറന്‍സുകളും ലൈഫ് ഇന്‍ഷൂറന്‍സുകളുമായി വിവിധ പ്രീമിയങ്ങള്‍ മാസത്തിലോ ത്രൈമാസത്തിലെ നിശ്ചിത ഇടവേളകളില്‍ അടയക്കേണ്ടി വരാം. ഇതിനായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ പേ സൗകര്യം ഉപയോഗപ്പെടുത്താം.

Get Latest News alerts.

Allow Notifications

You have already subscribed



Source link

Facebook Comments Box
error: Content is protected !!