മടിക്കാതെ നിക്ഷേപിക്കാം; ഇവിടെ സ്ഥിര നിക്ഷേപത്തിന് 9.36% പലിശ; 5 ലക്ഷം നിക്ഷേപിച്ചാല്‍ നേട്ടമെത്ര?

Spread the love


Thank you for reading this post, don't forget to subscribe!

സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പരി​ഗണിക്കുമ്പോൾ പുതിയ ഉയരത്തിലാണ്. 2022 ഡിസംബർ മാസത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പണ നയ അവലോകന യോ​ഗത്തിൽ നിരക്കുയർത്തിയിതിന് ശേഷം ബാങ്കുകളെല്ലാം നിക്ഷേപ പലിശ നിരക്ക് വീണ്ടും ഉയർത്തിയരുന്നു. പുതുക്കിയ നിരക്ക് പ്രകാരം പൊതുമേഖലാ ബാങ്കുകളിൽ 7.50 ശതമാനം മുതൽ 8 ശതമാനം വരെയാണ് പലിശ നിരക്ക്. എന്നാൽ നിക്ഷേപകർക്ക് 9.36 ശതമാനം വരെ പലിശ നൽകുന്ന സ്ഥാപനങ്ങൾ ഇന്നുണ്ട്.

ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസാണ് ഉയർന്ന പലിശ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. 2023 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്ക് പ്രകാരം 9.36 ശതമാനം പലിശയാണ് കമ്പനി നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്ക്. വിശദാംശങ്ങള്‍ നോക്കാം.

ശ്രീറാം ഫിനാൻസ്

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി 1979 ലാണ് ‌‌ ആരംഭിക്കുന്നത്. വാണിജ്യ വാഹനങ്ങൾക്കുള്ള വായ്പ, ലൈഫ്, ജനറൽ ഇൻഷൂറൻസ്, ഓഹരി വിപണി ബ്രോക്കറിംഗ് തുടങ്ങിയ ധനകാര്യ ബിസിനസുകളിൽ ഏർപ്പെടുന്ന സ്ഥാപനമാണ് എസ്ടിഎഫ്‌സി. നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ‌‌

ശ്രീറാം ഫിനാൻസ് സ്ഥിര നിക്ഷേപം

12 മാസം മുതല്‍ 60 മാസത്തേക്കുള്ള നിക്ഷേപങ്ങളാണ് കമ്പനി സ്വീകരിക്കുന്നത്. 5-30 അടിസ്ഥാന നിരക്കാണ് കമ്പനി നിരക്കുയര്‍ത്തിയത്. നിക്ഷേപങ്ങള്‍ പുതുക്കുന്നതിന് 0.25 ശതമാനം അധിക പലിശ നല്‍കും. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധികക നിരക്ക് ലഭിക്കും. സ്ത്രീകളാണെങ്കില്‍ 0.10 ശതമാനം അധിക നിരക്കും നല്‍കും.

5,000 രൂപ മുതല്‍ നിക്ഷേപിക്കാം. രണ്ട് തരത്തിലുള്ള സ്ഥിര നിക്ഷേപമാണ് കമ്പനി അനുവദിക്കുന്നത്. ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപവും നോണ്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപവും. നോണ്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തില്‍ വര്‍ഷത്തില്‍ പലിശ വാങ്ങുന്ന രീതിക്കാണ് കൂടുതല്‍ പലിശ നല്‍കുന്നത്. ഈ രീതിയുടെ പലിശ നിരക്കാണ് ചുവടെ കൊടുക്കുന്നത്.

സാധാരണ നിക്ഷേപകർക്ക്

>> 12 മാസത്തേക്ക് 7.30 ശതമാനം

>> 18 മാസത്തേക്ക് 7.5 ശതമാനം

>> 24 മാസക്കേര്ര് 7.75 ശതമാനം

>> 30 മാസത്തേക്ക് 8 ശതമാനം

>> 36 മാസത്തേക്ക് 8.15 ശതമാനം

>> 42 മാസത്തേക്ക് 8.20 ശതമാനം

>> 48 മാസത്തേക്ക് 8.25 ശതമാനം

>> 60 മാസത്തേക്ക് 8.45 ശതമാനം

മുതിര്‍ന്ന പൗരന്മാര്‍ക്ക്

>> 12 മാസത്തേക്ക് 7.80 ശതമാനം

>> 18 മാസത്തേക്ക് 8.0 ശതമാനം

>> 24 മാസത്തേക്ക് 8.25 ശതമാനം

>> 30 മാസത്തേക്ക് 8.50 ശതമാനം

>> 36 മാസത്തേക്ക് 8.65 ശതമാനം

>> 42 മാസത്തേക്ക് 8.70 ശതമാനം

>> 48 മാസത്തേക്ക് 8.75 ശതമാനം

>> 60 മാസത്തേക്ക് 8.95 ശതമാനം

സ്ത്രീകളായ മുതിര്‍ന്ന പൗരന്മാര്‍ക്ക്

>> 12 മാസത്തേക്ക് 7.90 ശതമാനം

>> 18 മാസത്തേക്ക് 8.10 ശതമാനം

>> 24 മാസത്തേക്ക് 8.35 ശതമാനം

>> 30 മാസത്തേക്ക് 8.60 ശതമാനം

>> 36 മാസത്തേക്ക് 8.75 ശതമാനം

>> 42 മാസത്തേക്ക് 8.80 ശതമാനം

>> 48 മാസത്തേക്ക് 8.85 ശതമാനം

>> 60 മാസത്തേക്ക് 9.05 ശതമാനം

60 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ 60 മാസ കാലാവധിയുള്ള നോൺ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം പുതുക്കുന്നതിനാണ് 9.36 ശതമാനം പലിശ ലഭിക്കുന്നത്.

കാല്‍ക്കുലേറ്റര്‍

60 വയസ് കഴിഞ്ഞ സ്ത്രീ 5 ലക്ഷം രൂപ നോണ്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപ രീതിയില്‍ 60 മാസത്തേക്ക് നിക്ഷേപിച്ച് വര്‍ഷത്തില്‍ പലിശ വാങ്ങുന്ന രീതി തിരഞ്ഞെടുത്താല്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 9.09 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപയ്ക്ക് കാലാവധി വരെ 2,27,500 രൂപ പലിശയായി ലഭിക്കും. വര്‍ഷത്തില്‍ 45.500 രൂപ പലിശ വരുമാനം സ്വന്തമാക്കാം.

ക്യുമുലേറ്റീവ് രീതിയില്‍ 60 മാസത്തേക്ക് നിക്ഷേപിച്ചാല്‍ സാധാരണ നിക്ഷേപകന് 8.13 ശതമാനം പലിശ ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 60 മസത്തെ കാലാവധിയില്‍ 2.50 ലക്ഷം രൂപ പലിശയായി ലഭിക്കും.

നിക്ഷേപം സുരക്ഷിതമാണോ

ബാങ്കിതര ധനകാര്യ സ്ഥപനത്തിൽ നിക്ഷേപിക്കുമ്പോൾ സുരക്ഷ പ്രധാനമാണ്. ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാൻസ് കമ്പനി 1979 മുതൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. വാണിജ്യ വാഹനങ്ങൾക്കുള്ള വായ്പ, ലൈഫ്, ജനറൽ ഇൻഷൂറൻസ്, ഓഹരി വിപണി ബ്രോക്കറിംഗ് തുടങ്ങിയ ധനകാര്യ ബിസിനസുകളാണ് കമ്പനി ചെയ്യുന്നത്.

കമ്പനി സ്ഥിര നിക്ഷേപങ്ങളുടെ സുരക്ഷിതത്വം പരി​ഗിക്കുമ്പോൾ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന റേറ്റിംഗാണ് പരിഗണിക്കേണ്ടത്. ഐസിആര്‍എ [ICRA]AA+ (Stable) റേറ്റിംഗും, ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് IND AA+/ Stable റേറ്റിംഗും നല്‍കിയ സ്ഥാപനമാണിത്. കമ്പനിയുടെ ക്രെഡിറ്റ് ക്വളിറ്റി കാണിക്കുന്ന സൂചകങ്ങളാണിത്. ഉയര്‍ന്ന തിരിച്ചടവ് ശേഷിയാണ് ഈ റേറ്റിംഗ് കാണിക്കുന്നത്.

Get Latest News alerts.

Allow Notifications

You have already subscribed

English summary

This NBFC Gives 9.36 Percentage Interest For 60 Month Non Cumulative FD; Details Here

This NBFC Gives 9.36 Percentage Interest For 60 Month Non Cumulative FD; Details Here, Read In Malayalam

Story first published: Monday, January 2, 2023, 18:59 [IST]



Source link

Facebook Comments Box
error: Content is protected !!