ഖൽബുണരുന്നു; ഇനി കലയുടെ ദിനരാത്രങ്ങൾ

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്> അതിരാണിപ്പാടത്തെ കൂറ്റൻ ഗിത്താറിൽ ചൊവ്വമുതൽ സകലകലയുടെ ഈണങ്ങളുതിരും. ഇനി അഞ്ചുനാൾ കൗമാരകേരളത്തിന്റെ സർഗവസന്തങ്ങൾക്ക് കാതോർത്ത് കോഴിക്കോട് നഗരം കണ്ണിമചിമ്മാതെ കൂട്ടിരിക്കും. അറുപത്തൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് 24 വേദികളിലാണ് അരങ്ങുണരുക. മുഖ്യവേദിയായ അതിരാണിപ്പാടത്ത് (വിക്രം മൈതാനം) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനംചെയ്യും. കൂറ്റൻ ഗിത്താറിന്റെ മാതൃകയിലൊരുക്കിയ കൊടിമരത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തും. അറബിക്, സംസ്കൃതം മേളകൾ ഉൾപ്പെടെ 239 ഇനങ്ങളിലാണ് മത്സരം. 9352 കുട്ടികൾ പങ്കാളികളാകും. അപ്പീൽ ഇതിനുപുറമെയാണ്. രജിസ്ട്രേഷൻ തുടങ്ങി. ശനിയാഴ്ച വൈകിട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

അപ്പിൽ കുറയ്ക്കും, ഗ്രേസ്മാർക്ക് തുടരും

ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടുത്തവർഷംമുതൽ അപ്പീലുകൾ കുറച്ച് ഇല്ലാതാക്കുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഗൗരവമായി ആലോചിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിന് മാന്വൽ പരിഷ്കരണം ആവശ്യമാണ്. ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അപ്പീൽ പതിവില്ല. അതുപോലെ അപ്പീലുകൾ ഇല്ലാത്ത മേളയായി കലോത്സവം മാറണമെങ്കിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും സഹകരിക്കണം.

ഇത്തവണ ഡിഡിഇമാർ അംഗീകരിച്ച 24 അപ്പീലും മുൻസിഫ് കോടതികൾ മുഖേന വന്ന 28 അപ്പീലുമാണുള്ളത്. ചിലർ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. എന്നാൽ, കോടതി ചില കാര്യങ്ങൾ നിരീക്ഷിച്ചത് സ്വാഗതാർഹമാണ്. ഇത്തവണ എല്ലാവരോടും നീതിപുലർത്തി ഗ്രേസ് മാർക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!