140 രൂപയ്ക്ക് അരികെ ഫെഡറല്‍ ബാങ്ക്, ഇനി വാങ്ങിയിട്ട് കാര്യമുണ്ടോ?

Spread the love


Thank you for reading this post, don't forget to subscribe!

ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരുടെ പ്രിയ സ്റ്റോക്കുകളില്‍ ഒന്നാണ് ഫെഡറല്‍ ബാങ്ക്. അടിസ്ഥാനപരമായ മികവ് ആധാരമാക്കി നിരവധി ബ്രോക്കറേജുകള്‍ ഫെഡറല്‍ ബാങ്കില്‍ ശുഭപ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. വായ്പാ വളര്‍ച്ചയും ആസ്തികളുടെ ഗുണനിലവാരവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫെഡറല്‍ ബാങ്ക് ഓഹരികളുടെ വില 17 ശതമാനം വരെ കയറുമെന്നാണ് പ്രവചനങ്ങള്‍.

2022 സെപ്തംബര്‍ പാദം ശക്തമായ കണക്കുകള്‍ അവതരിപ്പിക്കാന്‍ ബാങ്കിന് കഴിഞ്ഞിരുന്നു. നിഷ്‌ക്രിയാസ്തികളുടെ ഗണ്യമായ ഇടിവ് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കുന്നുണ്ട്. വരാനിരിക്കുന്ന ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ചിത്രവും മോശമാകില്ലെന്ന സൂചനയാണ് ബാങ്ക് മാനേജ്‌മെന്റ് നല്‍കുന്നത്. അറ്റ പലിശ മാര്‍ജിന്‍ മെച്ചപ്പെടുന്നതിനൊപ്പം റിട്ടേണ്‍ ഓണ്‍ അസറ്റിലും കാര്യമായ വളര്‍ച്ച കൈവരുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. വായ്പാ ചിലവുകളും കുറയാനിടയുണ്ട്.

ഇതേസമയം, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ വാങ്ങാനൊരുമ്പോള്‍ നിക്ഷേപകരെ അലട്ടുന്ന പ്രധാന ചോദ്യമുണ്ട് — സ്‌റ്റോക്ക് ഇപ്പോള്‍ത്തന്നെ കൊടുമുടി കയറിനില്‍ക്കുകയാണ്; ഇനി സമാഹരിക്കുന്നത് ബുദ്ധിയോ? തിങ്കളാഴ്ച്ച 140.70 രൂപ വരെയ്ക്കും ചലിക്കാന്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാന മണിക്കൂറിലെ വില്‍പ്പന ഫെഡറല്‍ ബാങ്കിനെ താഴോട്ട് വലിച്ചു. 138 രൂപയിലാണ് ബാങ്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

പറഞ്ഞുവരുമ്പോള്‍ സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ ഏറ്റവും മികച്ച റീട്ടെയില്‍ നിക്ഷേപ ഫ്രാഞ്ചൈസികള്‍ ഫെഡറല്‍ ബാങ്ക് അവകാശപ്പെടുന്നുണ്ട്. നിലവില്‍ ബാങ്കിന്റെ ‘കറന്റ് അക്കൗണ്ട്-സേവിങ്‌സ് അക്കൗണ്ട്-റീടെയില്‍ ടേം ഡിപ്പോസിറ്റ്’ ചിത്രം 92 ശതമാനമാണ്. CASA ഡിപ്പോസിറ്റുകള്‍ (കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട്) ദൃഢപ്പെടുത്തുകയാണ് ഇടക്കാലത്തേക്കുള്ള ബാങ്കിന്റെ ലക്ഷ്യവുമെന്ന് ബ്രോക്കറേജായ ഹെം സെക്യുരിറ്റീസ് പറയുന്നു.

കോവിഡ് മഹമാരിക്കിടയിലും ആസ്തി നിലവാരം ഇടിയാതിരിക്കാന്‍ ഫെഡറല്‍ ബാങ്ക് ഗൗരവമായി ശ്രദ്ധിച്ചു. മുന്നോട്ട് ഫിന്‍ടെക്ക് കമ്പനികളുമായി സഹകരിച്ച് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാനുള്ള ഒരുക്കത്തിലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക്. സ്റ്റോക്കില്‍ ‘ബൈ’ റേറ്റിങ് കല്‍പ്പിക്കുന്ന ഹെം സെക്യുരിറ്റീസ് 161 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് നിര്‍ദേശിക്കുന്നത്.

വായ്പാ വളര്‍ച്ച മുന്‍നിര്‍ത്തി കോര്‍പ്പറേറ്റ് വിഭാഗത്തില്‍ വലിയ വളര്‍ച്ചാ സാധ്യത ഫെഡറല്‍ ബാങ്കിനുണ്ടെന്ന് ഹെം സെക്യുരിറ്റീസ് വിലയിരുത്തുന്നു. രാജ്യത്ത് തൊഴിലെടുക്കുന്ന ജനവിഭാഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കിങ് ആവശ്യങ്ങള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കും ഡിമാന്‍ഡ് ഉയരും.

ആക്‌സിസ് സെക്യുരിറ്റീസിനും ഫെഡറല്‍ ബാങ്കിന്റെ വായ്പാ വളര്‍ച്ചയില്‍ കാര്യമായ പ്രതീക്ഷയുണ്ട്. നിയോ ബാങ്കിങ് രംഗത്ത് ആഴത്തില്‍ വേരൂന്നാനുള്ള ശ്രമത്തിലാണ് ഫെഡറല്‍ ബാങ്ക്. പ്രാദേശികതലത്തില്‍ പിടിമുറുക്കുന്നതോടെ ഫെഡറല്‍ ബാങ്കിന്റെ വളര്‍ച്ചാ വേഗം നിസംശയം കൂടുമെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു. സ്‌റ്റോക്കില്‍ ‘ബൈ’ റേറ്റിങ് നല്‍കുന്ന ആക്‌സിസ് സെക്യുരിറ്റീസ് 160 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മുന്നോട്ട് വെയ്ക്കുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Federal Bank Share Price Near All-Time High; Is It Good To Buy This Stock? Brokerages See More Upside

Federal Bank Share Price Near All-Time High; Is It Good To Buy This Stock? Brokerages See More Upside

Story first published: Tuesday, January 3, 2023, 10:46 [IST]



Source link

Facebook Comments Box
error: Content is protected !!