ഐഎസ്‌ആർഒ കേസ്‌ ഗൂഢാലോചന: ജാമ്യഹർജികൾ 11ന്‌ പരിഗണിക്കും

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി വിശദവാദത്തിനായി മാറ്റി. മുൻ ഡിജിപി സിബി മാത്യുസ്,  മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ,  മുൻ പൊലീസ്‌ ഉദ്യോഗസ്ഥൻ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്,   പി എസ് ജയപ്രകാശ്, വി കെ മൈനി  എന്നിവരുടെ ഹർജികളാണ് 11ന് പരിഗണിക്കാൻ മാറ്റിയത്.

ഐഎസ്ആർഒ ശാസ്‌ത്രജ്ഞനായിരുന്ന നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി രജിസ്റ്റർ ചെയ്‌ത ചാരക്കേസ്, ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സിബിഐ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് ഹർജിക്കാർ. ഇവർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കിയ സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷകളിൽ വീണ്ടും വാദംകേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചിരുന്നു. ജസ്റ്റിസ് വിജു എബ്രഹാം പിന്മാറിയതിനെ തുടർന്നാണ് ജസ്‌റ്റിസ്‌ കെ ബാബുവിന്റെ പരിഗണനയ്‌ക്കായി ഹർജി എത്തിയത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!