ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് കൊടിയിറങ്ങി

Spread the love



Thank you for reading this post, don't forget to subscribe!

കണ്ണൂർ> രാജ്യത്തെ ഗ്രന്ഥശാലകളെ അറിവിന്റെയും സാമൂഹ്യ ഇടപെടലിന്റെയും വേദിയാക്കാനുള്ള ദൗത്യം ഏറ്റെടുത്ത്‌ പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് കൊടിയിറങ്ങി. മൂന്നു ദിവസത്തെ വിവിധ സെഷനിലും ഡോക്യുമെന്റേഷനിലുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ  3500 പ്രതിനിധികൾ പങ്കെടുത്തു.

സംസ്ഥാനത്തെ മുഴുവൻ വാർഡിലും ഗ്രന്ഥശാലയെന്ന പ്രഖ്യാപനംനടന്നു. പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്‌, കണ്ണൂർ സർവകലാശാല, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവരായിരുന്നു സംഘാടകർ. സെമിനാർ, സംവാദം,  ശിൽപ്പശാല, അന്താരാഷ്‌ട്ര പുസ്‌തകോത്സവം, സംഘഗാനം, കലാപരിപാടി, സാംസ്‌കാരിക സദസ്സ്‌, ക്വിസ്‌, യുവഗായകസംഗമം  എന്നിവയും നടന്നു.

സമാപന സമ്മേളനം ചൊവ്വാഴ്‌ച മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. കണ്ണൂർ വിസി പ്രൊഫ. ഗോപിനാഫ് രവീന്ദ്രൻ അധ്യക്ഷനായി. ലൈബ്രറി കോൺഗ്രസ്‌ അംഗീകരിച്ച പ്രമേയം സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപി അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, എം വി ജയരാജൻ, എം പ്രകാശൻ, ഡോ. ദേവിക മഡല്ലി, ഡോ. ജിജു പി അലക്സ്‌, ബിനോയ്‌ കുര്യൻ, ഡോ. എ സാബു, എ വി അജയകുമാർ, ഡോ. കെ വി കുഞ്ഞിക്കൃഷ്‌ണൻ, ഡോ. പി മോഹൻദാസ്‌, എം കെ രമേഷ്‌കുമാർ, ഡോ. എം സുർജിത്ത്‌, ഡോ. നഫീസ ബേബി എന്നിവർ സംസാരിച്ചു. പി കെ വിജയൻ സ്വാഗതം പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!