IND vs NZ: ഇതാവണം അവസാന ടി20 പരമ്പര, ഇവര്‍ക്കു വിരമിക്കാം! സൂപ്പര്‍ താരങ്ങള്‍

Spread the love
Thank you for reading this post, don't forget to subscribe!

വിരാട് കോലി

മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ റണ്‍മെഷീനുമായ വിരാട് കോലിക്കു ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കു ശേഷം ഈ ഫോര്‍മാറ്റ് നിര്‍ത്താവുന്നതാണ്. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പോടെ തന്റെ ബാറ്റിങ് ടച്ച് തിരിച്ചുപിടിച്ചിരുന്നു. 2019നു ശേഷം ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയും കോലി ടൂര്‍ണമെന്റില്‍ കുറിച്ചു. അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ ഫോറിലെ അവസാന മാച്ചിലായിരുന്നു ഇത്.

അതിനു ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലും കോലി ഫോം തുടര്‍ന്നു. നാലു ഫിഫ്റ്റികള്‍ ടൂര്‍ണമെന്റില്‍ നേടിയ അദ്ദേഹം ടോപ്‌സ്‌കോററുമായി മാറിയിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 296 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

ഇതുവരെ 115 ടി20കളില്‍ കളിച്ച അദ്ദേഹം നേടിയത് 4008 റണ്‍സാണ്. 52.74 ശരാശരിയിലാണിത്. 35 വയസ്സിലേക്കു അടുക്കുന്ന കോലിക്കു ടി20യില്‍ നിന്നും വിരമിച്ച് ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

Also Read: IND vs SL: ടി20യില്‍ ഇവര്‍ക്ക് നെഞ്ചിടിപ്പ്! ക്ലിക്കായില്ലെങ്കില്‍ പണിയാവും, മൂന്ന് പേര്‍

രോഹിത് ശര്‍മ

നിലവിലെ ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കും ന്യൂസിലാന്‍ഡുമായുള്ള പരമ്പരയോടെ ടി20 മതിയാക്കാവുന്നതാണ്. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടി20 മതിയാക്കാന്‍ രോഹിത്തിനെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമായിരിക്കും ഇത്. ടീമില്‍ നിന്നും തന്നെ പുറത്താക്കുന്നതു വരെ കാത്തുനില്‍ക്കാതെ തലയുയര്‍ത്തി പടിയിറങ്ങുന്നതായിരിക്കും ഏറ്റവും നല്ല തീരുമാനം.

അടുത്ത ടി20 സ്ഥിരം ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ ബിസിസിഐ ഉറപ്പിച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം എപ്പോഴായിരിക്കുമെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ഇതിനകം 148 ടി20കളില്‍ രോഹിത് ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 31.32 ശരാശരിയില്‍ 3853 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിന്റെ സെമി ഫൈനലിലാണ് രോഹിത് അവസാനമായി ടി20യില്‍ കളിച്ചത്. 36ലേക്കു കടക്കുന്ന അദ്ദേഹത്തിനും ഇനിയൊരു ടി20 ലോകകപ്പിനു ബാല്യമില്ലെന്നു ഉറപ്പാണ്.

Also Read: ദ്രാവിഡിനെ മാറ്റൂ, ഗംഭീര്‍ ഇന്ത്യന്‍ ടി20 കോച്ചാവണം!, ഇതാ കാരണങ്ങള്‍

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുലാണ് ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കവുന്ന മൂന്നാമത്തെയാള്‍. കോലി, രോഹിത് എന്നിവരെപ്പോലെ പ്രായമല്ല, മറിച്ച് മോശം ഫോമാണ് രാഹുലിന്റെ ടി20 കരിയറിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി 72 ടി20കളിലാണ് അദ്ദേഹം ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 37.75 ശരാശരിയില്‍ 2265 റണ്‍സ് നേടുകയും ചെയ്തു രണ്ടു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരേ രാഹുല്‍ ഫിഫ്റ്റികളടിച്ചിരുന്നു. പക്ഷെ കളിച്ച ഭൂരിഭാഗം മല്‍സരങ്ങളിലും അദ്ദേഹം ഫ്‌ളോപ്പായി മാറിയിരുന്നു. പലപ്പോഴും സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ രാഹുല്‍ ഏറെ വിമര്‍ശനങ്ങളും നേരിട്ടു. ടി20യില്‍ തന്‍റെപഴയ ഫോമിലേക്കു അദ്ദേഹത്തിനു മടങ്ങിയെത്താനാവുമോയെന്നത് സംശയമാണ്.

അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ഒരുപിടി യുവതാരങ്ങള്‍ ഇന്ത്യന്‍ ടി20 ടീമില്‍ അവസരം കാത്ത് പുറത്ത് ഇരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്കായി രാഹുല്‍ വഴിമാറിക്കൊടുക്കുകയാണ് ഉചിതം.



Source by [author_name]

Facebook Comments Box
error: Content is protected !!