സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിൽ നിന്ന് 30,000 രൂപ വരുമാനം നേടാൻ എത്ര രൂപ നിക്ഷേപിക്കണം; കണക്കുകളിങ്ങനെ

Spread the love


Thank you for reading this post, don't forget to subscribe!

സ്ഥിര വരുമാനം

ത്രൈമാസ അടിസ്ഥാനത്തില്‍ സീനിയര്‍ സിറ്റസണ്‍ സേവിംഗ്്‌സ് സ്‌കീമില്‍ നിന്ന് സ്ഥിര വരുമാനം ലഭിക്കുന്നുണ്ട്. ഇതിനാല്‍ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു സാധ്യതയാണിത്. പിന്‍വലിക്കാത്ത പലിശ വരുമാനത്തിന് അധിക പലിശ ലഭിക്കില്ല. ഇതോടൊപ്പം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് സീനിയര്‍ സിറ്റസണ്‍ സേവിം​ഗ്സ് സ്‌കീം.

8 ശതമാനം പലിശ നിലവിലെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ അധികമാണ്. എളുപ്പത്തില്‍ അക്കൗണ്ടെടുക്കാനും പലിശ സ്വീകരിക്കാനും സാധിക്കും. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കാം. സീനിയര്‍ സിറ്റസണ്‍ സേവിംഗ്്‌സ് സ്‌കീം അക്കൗണ്ടുമായി ബന്ധപ്പെട്ട സേവിംഗ്‌സ് അക്കൗണ്ടിലേക്കാണ് പലിശ ക്രെഡിറ്റ് ചെയ്യുക. 

Also Read: മടിക്കാതെ നിക്ഷേപിക്കാം; ഇവിടെ സ്ഥിര നിക്ഷേപത്തിന് 9.36% പലിശ; 5 ലക്ഷം നിക്ഷേപിച്ചാല്‍ നേട്ടമെത്ര?

നികുതി ഇളവുകൾ

സീനിയര്‍ സിറ്റസണ്‍ സേവിം​ഗ്സ് സ്‌കീമില്‍ നിന്ന് ലഭിക്കുന്ന പലിശ 50,000 രൂപ വരെ നികുതി ഇളവുള്ളതാണ്. സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപയില്‍ കൂടുതലായാണ് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത്. 15H ഫോം സമര്‍പ്പിച്ചവരാണെങ്കില്‍, പലിശ വരുമാനം 50000 രൂപയില്‍ താഴെയാണെങ്കില്‍ പലിശ വരുമാനത്തില്‍ നിന്ന് ടിഡിഎസ് ഈടാക്കില്ല. ഇതോടൊപ്പം സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. 

Also Read: മാസാവസാനം കീശ കാലിയാകുന്നു; 25,000 രൂപ ശമ്പളക്കാരന് 10,000 രൂപ നിക്ഷേപിക്കാനാകുമോ? വഴികളിതാ

പലിശ നിരക്ക്

ജനുവരി- മാര്‍ച്ച് പാദത്തിലേക്കുള്ള സീനിയര്‍ സിറ്റസണ്‍ സേവിം​ഗ്സ് സ്‌കീമിന്റെ പലിശ നിരക്ക് 8 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 15 ലക്ഷം രൂപ വരെയാണ സീനിയര്‍ സിറ്റസണ്‍ സേവിം​ഗ്സ് സ്‌കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപം ആവശ്യമെങ്കില്‍ 3 വര്‍ഷം കൂടി വര്‍ധിപ്പിക്കാം.

സീനിയര്‍ സിറ്റസണ്‍ സേവിം​ഗ്സ് സ്‌കീമില്‍ നിന്ന് ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ ലഭിക്കുക. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന പദ്ധതിയാണ്. 8 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ, 10 ലക്ഷം രൂപ, 15 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ത്രൈമാസത്തില്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 

Also Read: വിരമിക്കൽ കാലത്തേക്കുള്ള സ്ഥിര വരുമാനം കണ്ടെത്താം; 200 രൂപ മാസ അടവിൽ 36,000 രൂപ പെൻഷൻ നേടാം

സീനിയര്‍ സിറ്റസണ്‍ സേവിം​ഗ്സ് സ്‌കീം കാല്‍ക്കുലേറ്റര്‍

5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 8 ശതമാനം പലിശ നിരക്കില്‍ വര്‍ഷത്തില്‍ 40,000 രൂപ പലിശ ലഭിക്കും. ത്രൈമാസത്തില്‍ 10,000 രൂപയാണ് ലഭിക്കുക. 5 വര്‍ഷം കൊണ്ട് 2 ലക്ഷം രൂപ ആകെ പലിശയായി ലഭിക്കും.

10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തേക്ക് ആകെ ലഭിക്കുന്ന പലിശ 4 ലക്ഷം രൂപയാണ്. 80,000 രൂപ വാര്‍ഷിക പലിശയും ത്രൈമാസത്തില്‍ 20,000 രൂപയും ലഭിക്കും.

15 ലക്ഷം രൂപയാണ് സീനിയര്‍ സിറ്റസണ്‍ സേവിം​ഗ്സ് സ്‌കീമിലെ പരമാവധി നിക്ഷേപം. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ത്രൈമാസത്തില്‍ 30,000 രൂപ നേടാം. വര്‍ഷത്തില്‍ 1.20 ലക്ഷ രൂപയും ലഭിക്കും. 5 വര്‍ഷം കൊണ്ട് 6 ലക്ഷം രൂപ പലിശ വരുമാനം നേടാന്‍ സാധിക്കും.



Source link

Facebook Comments Box
error: Content is protected !!