യോ- യോ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ആര്‍ക്ക്? ഇന്ത്യയുടെ 7 പേര്‍, പന്തുമുണ്ട്!

Spread the love
Thank you for reading this post, don't forget to subscribe!

അഹമ്മദ് ബണ്ഡെ

ഈ ലിസ്റ്റില്‍ അമരത്തു അധികമാരം കേട്ടിട്ടുപോലുമില്ലാത്ത അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം അഹമ്മദ് ബണ്ഡെയാണ്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഓപ്പണറിങ് ബാറ്ററാണ് അദ്ദേഹം.

യോ യോ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിനു ലഭിച്ച ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ബണ്ഡെയുടെ പേരിലാണ്. 19.4 ആണ് താരത്തിനു ലഭിച്ച യോ യോ ടെസ്റ്റിലെ സ്‌കോര്‍.

മായങ്ക് ഡഗര്‍

ഇന്ത്യയുടെ മറ്റൊരു അണ്‍ക്യാപ്ഡ് താരം മായങ്ക് ഡഗറിനാണ് രണ്ടാംസ്ഥാനം. ഹിമാല്‍ പ്രദേശില്‍ നിന്നുള്ള താരമാണ് അദ്ദേഹം. യോ യോ ടെസ്റ്റില്‍ ഡഗറിനു ലഭിച്ച സ്‌കോര്‍ 19.3 ആണ്.

Also Read: ഭാര്യക്കൊപ്പം തന്നെയിരുന്നോ, ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരരുത്! രാഹുലിനോടു ഫാന്‍സ്

മനീഷ് പാണ്ഡെ

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായ മനീഷ് പാണ്ഡെയ്ക്കാണ് മൂന്നാംസ്ഥാനം. കവര്‍ ഏരിയയില്‍ നേരത്തേ തകര്‍പ്പന്‍ ക്യാച്ചുകളെടുത്ത് ഞെട്ടിച്ച താരമാണ് പാണ്ഡെ.

ഏറെ പ്രതിഭയുണ്ടായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതു പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. 19.2 എന്ന സ്‌കോറുമായാണ് യോ യോ ടെസ്റ്റില്‍ പാണ്ഡെ മൂന്നാംസ്ഥാനത്തെത്തിയത്.

വിരാട് കോലി

ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലി ഈ ലിസ്റ്റില്‍ ഇല്ലാതിരുന്നെങ്കില്‍ മാത്രമേ അദ്ഭുതമുള്ളൂ. കാരണം ആധുനിക ക്രിക്കറ്റില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹം അത്രയേറെ ശ്രദ്ധ പുലര്‍ത്താറുണ്ട്.

പക്ഷെ യോ യോ ടെസ്റ്റില്‍ കോലി എന്തുകൊണ്ട് ഒന്നാമനായില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. യോ യോ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 19 ആണ്.

Also Read: IPL: ഒരു റണ്ണിന് രോഹിത്തിന് ലഭിച്ച തുകയറിയാമോ? ലക്ഷങ്ങള്‍! ഇതാ കണക്കുകള്‍

ഹാര്‍ദിക് പാണ്ഡ്യ

സ്റ്റാര്‍ ഓള്‍റൗണ്ടറും ഇന്ത്യന്‍ ടി20 ടീമിന്റെ അടുത്ത സ്ഥിരം ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ തൊട്ടുപിന്നാലെയുണ്ട്.ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. വിരാട് കോലിയുടെ അതേ സ്‌കോര്‍ (19) തന്നെയാണ് യോ യോ ടെസ്റ്റില്‍ ഹാര്‍ദിക്കിനും ലഭിച്ചിരിക്കുന്നത്.

ആശിഷ് നെഹ്‌റ

മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയാണ് ആറാം നമ്പറില്‍. കാണുമ്പോള്‍ അത്ര മികച്ച ഫിറ്റ്‌നസുള്ള കളിക്കാരനാണ് നെഹ്‌റയെന്നു തോന്നില്ലെങ്കിലും യോ യോ ടെസ്റ്റില്‍ ഇന്ത്യക്കാരില്‍ ആദ്യ പത്തില്‍ അദ്ദേഹത്തെ കാണാം.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച നെഹ്‌റ ഇപ്പോള്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചു വരികയണ്. യോ യോ ടെസ്റ്റില്‍ അദ്ദേഹത്തിനു ലഭിച്ച ഉയര്‍ന്ന സ്‌കോര്‍ 18.5 ആണ്.

റിഷഭ് പന്ത്

തടിയനെന്നും ഒട്ടും ഫിറ്റല്ലാത്തവനെന്നും പലരും പരിഹസിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഏഴാംസ്ഥാനത്തു നില്‍ക്കുന്നു. ഇതിഹാസ താരം എംഎസ് ധോണിയുടെ പിന്‍ഗാമിയായി ടീമിലേക്കു വന്ന റിഷഭ് വളരെ പെട്ടെന്നാണ് എല്ലാ ഫോര്‍മാറ്റുകളിലെയും അവിഭാജ്യ ഘടകമായി മാറിയത്. യോ യോ ടെസ്റ്റില്‍ 17.3 എന്ന സ്‌കോര്‍ നേടിയാണ് റിഷഭ് ഏഴാമനായത്.



Source by [author_name]

Facebook Comments Box
error: Content is protected !!