അടുത്ത കലോത്സവത്തില്‍ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് മന്ത്രി ശിവൻകുട്ടി; ഇത്തവണ കഴിയുമോയെന്ന് പരിശോധിക്കും

Spread the love


കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അടുത്ത വർഷം മുതൽ വെജ്, നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ നോൺ വെജ് ഭക്ഷണം വിളമ്പാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നോൺ വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് വി ടി ബാൽറാമിന്റെ വിമർശനത്തിനും മന്ത്രി മറുപടി നൽകി. യു ഡി എഫ് കാലത്ത് ബൽറാം ഉറങ്ങുകയായിരുന്നോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.കലോത്സവ നടത്തിപ്പിലെ മികവ് കണ്ടു അസൂയ പൂണ്ടവരാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെ വലിയ ചര്‍ച്ചയാണ് ഇന്നലെ മുതല്‍ ഉയര്‍ന്നത്.

Published by:Arun krishna

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!