പെട്ടന്നുള്ള ആവശ്യത്തിന് 7 ലക്ഷം കണ്ടെത്താൻ എന്തുചെയ്യും? കയ്യിൽ 10,000 രൂപയുണ്ടോ; എങ്കിൽ ഈ ചിട്ടി ചേരാം

Spread the love


Thank you for reading this post, don't forget to subscribe!

10 ലക്ഷത്തിന്റെ ചിട്ടി

10,000 രൂപ മാസ അടവുള്ള 100 മാസം കാലയളവുള്ള 10 ലക്ഷത്തിന്റെ ചിട്ടിയാണിത്. മാസത്തില്‍ ഒരാള്‍ക്ക് എന്ന ക്രമത്തില്‍ 100 പേര്‍ക്ക് 100 മാസം കൊണ്ട് ചിട്ടി ലഭിക്കും. പരമാധി 30 ശതമാനം താഴ്ത്തിയാണ് ചിട്ടി വിളിക്കാൻ സാധിക്കുക. 30 ശതമാനം താഴ്ത്തി വിളിക്കുമ്പോൾ 7 ലക്ഷം രൂപയാണ് ലഭിക്കുക.

അത്യാവശ്യക്കാർക്ക് ആദ്യ മാസത്തിൽ ലേലത്തിൽ പങ്കെടുത്ത് ചിട്ടി പണം സ്വന്തമാക്കാം. ജാമ്യങ്ങൾ നൽകി ചിട്ടി തുക പിൻവലിക്കുകയും ചെയ്യാം. ലേല കിഴിവിൽ നിന്ന് ചിട്ടി തുകയുടെ 5 ശതമാനം ഫോര്‍മാന്‍ കമ്മീഷന്‍ കിഴിച്ച് 2.50 ലക്ഷം രൂപ ചിട്ടി അം​ഗങ്ങൾക്കിടയിൽ വീതിച്ച് നൽകും. 

ലേല കിഴിവ്

ചിട്ടിയിൽ ലാഭ വിഹിതം അല്ലെങ്കിൽ ലേല കിഴിവാണ് ചിട്ടിയെ ആകർഷകമാക്കുന്നത്. പ്രസതുത ചിട്ടി 30 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളിൽ ഒരാള്‍ക്ക് 2,500 രൂപ വീതം ലാഭ വിഹിതം ലഭിക്കും. അടുത്ത മാസം ഇത് കുറച്ച് 7,500 അടച്ചാല്‍ മതി. 30 ശതമാനം കുറഞ്ഞു പോകുന്ന മാസങ്ങളില്‍ ഈ സൗകര്യം ലഭിക്കുക.

ലേല കിഴിവ് കുറയുന്ന ഘട്ടത്തിൽ മാസ അടവ് ഉയരും. 7,500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും മാസ അടവ്. അവസാന മാസങ്ങളില്‍ ചിട്ടി വിളിക്കാനില്ലാത്ത സാഹചര്യത്തില്‍ 10,000 രൂപ തന്നെ അടയ്‌ക്കേണ്ടിയും വരും. 

Also Read: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ബാങ്ക് ഏതാണ്? നിക്ഷേപകരുടെ ചോദ്യത്തിന് ഉത്തരമിതാ

ആകെ എത്ര ഡിവിഡന്റ് ലഭിക്കും

ചിട്ടിയിൽ ഒരു മാസത്തിൽ ലഭിക്കുന്ന പരമാവധി ഡിവിഡന്റാണ് 2,500 രൂപ. ചിട്ടി കാലാവധിയോളം എത്ര രൂപ ഡിവിഡന്റ് ലഭിക്കുമെന്ന് നോക്കാം. അടയ്ക്കുന്ന തുകയേക്കാല്‍ കുറഞ്ഞ തുക ലഭിച്ചാല്‍ നഷ്ടമെന്നും അധിക തുക ലഭിച്ചാല്‍ ലാഭത്തിലെന്നും മനസിലാക്കാം. മൂന്ന് കാര്യങ്ങൾ പരി​ഗണിച്ചാണ് ലാഭവും നഷ്ടവും മനസിലാക്കുന്നത്. ഡിവിഡന്റ്, ഡിവിഡന്റ് കിഴിച്ച് എത്ര രൂപ അടയ്ക്കണം, കാലാവധി കഴിഞ്ഞാല്‍ എത്ര രൂപ തിരികെ ലഭിക്കും എന്നീ കാര്യങ്ങള്‍ പരിശോധിക്കാം. 

Also Read: പരമാവധി സമ്പാദിക്കാം; നികുതി ബാധ്യത കുറയ്ക്കാം; രണ്ടു ഗുണങ്ങളുമുള്ള 5 നിക്ഷേപങ്ങളിതാ

മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ സമാന ചിട്ടിയുടെ ലേല വിഹിതം അടിസ്ഥാനമാക്കി ആകെ എത്ര ലാഭ വിഹിതം ലഭിച്ചെന്ന് നോക്കാം. 53 മാസം വരെ പരമാവധി ലേല കിഴിവില്‍ ചിട്ടി പോകാൻ സാധ്യതയുണ്ട്. ഈ വകയിൽ 1.30 ലക്ഷം രൂപ ഡിവിന്റായി ലഭിക്കും. ബാക്കി പകുതി മാസത്തിൽ 27,857 രൂപയും ലാഭ വിഹിതം ലഭിക്കും. ആകെ 1,57,587 രൂപയുടെ ഡിവിഡന്റ് കിട്ടും. 

Also Read: 50 ലക്ഷത്തിന്റെ വീട് സ്വന്തമാക്കാനും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി; എത്ര കാലം, എത്ര രൂപ നിക്ഷേപിക്കണം

എത്ര രുപ അടയ്ക്കണം

രണ്ടമാത്തെ മാസം മുതല്‍ ഡിവിഡന്റ് കുറച്ചാണ് അടയ്ക്കുന്നത്. 1,57,587 രൂപ ലാഭ വിഹിതം ലഭിക്കുന്ന ചിട്ടിയിൽ 8,42,413 രൂപ മാത്രമാണ് അടവ് വരുന്നത്. ചിട്ടിയിൽ ചേരുന്നവരുടെ ആവശ്യം അനുസരിച്ച് ഈ തുകകളിൽ ഏറ്റ കുറച്ചിലുകൾ വരാം. 10 ലക്ഷത്തിന്റെ ചിട്ടിയില്‍ 5 ശതമാനം കറച്ച് 9.50 ലക്ഷം രുപയാണ് ലഭിക്കുക.

ഇതില്‍ നിന്ന് 18 ശതമാനം ജിഎസ്ടിയും ഡോക്യുമെന്റേഷന്‍ ചാര്‍ജും കുറച്ചാല്‍ 9.40 ലക്ഷം രൂപയോളം ലഭിക്കും. 1,01,363 രൂപയാണ് ചിട്ടി കാലാവധി വരെ തുടരുന്നൊരാൾക്ക് ലാഭമായി കിട്ടുന്നത്. 7 ലക്ഷത്തിന് ചിട്ടി വിളിച്ചയാൾ അധികമായി അടയ്ക്കേണ്ടത് 1,42,413 രൂപയാണ്. ഏത് ഏകദേശം 4 ശതമാനത്തോളം മാത്രമാണ് പലിശ വരുന്നത്.



Source link

Facebook Comments Box
error: Content is protected !!