ഉപയോ​ഗമില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ വെച്ചാല്‍ പണി കിട്ടും! ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കുന്നത് എങ്ങനെ

Spread the love


Thank you for reading this post, don't forget to subscribe!

ക്രെഡിറ്റ് കാർഡ് വാങ്ങിയ ശേഷം ഉപയോ​ഗിച്ചില്ലെങ്കിൽ പ്രശ്നങ്ങളുണ്ടോകുമോ?. ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?. കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്ത പ്രകാരം തൃശൂർ മാള സ്വദേശിക്ക് ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡിന് അരലക്ഷം രൂപയുടെ കുടിശികയാണ് വന്നത്.

തപാല്‍ മുഖേന വന്ന ക്രെഡിറ്റ് കാര്‍ഡ് അതേപടി വീട്ടില്‍ സൂക്ഷിച്ച വ്യക്തിക്ക് ക്രെഡിറ്റ് കാർഡ് കുടിശ്ശിക ആയതോടെ സിബിൽ സ്കോറിനെയും ബാധിച്ചു. ഇത്തരം സാഹചര്യങ്ങളുണ്ടാവാതിരിക്കാൻ ഉപയോ​ഗമില്ലാത്ത ക്രെഡിറ്റ് കാർഡുകൾ അവസാനിപ്പിക്കുന്നതാണ് ബുദ്ധി. ഇതിനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. 

ക്രെഡിറ്റ് കാർഡ് ഒഴിവാക്കാനുള്ള കാരണങ്ങൾ

പല കാരണങ്ങള്‍ കൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കേണ്ടി വരാം. ഉപയോഗിക്കാത്ത കാര്‍ഡ് കയ്യില്‍ വെയ്ക്കുന്നത് കൊണ്ടോ ഒന്നിലധികം കാര്‍ഡുകളുള്ളത് കൊണ്ടോ, കാര്‍ഡ് ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കാത്തത് കൊണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ റദ്ദാക്കേണ്ടി വരാം.

അധിക വാർഷിക ഫീസ്, മികച്ച ഓഫറുകളുള്ള മറ്റൊരു കാർഡ് ലഭിക്കുക എന്നീ സാഹചര്യത്തിലും ക്രെഡിറ്റ് കാർഡ് ഒഴിവാക്കാം. എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കുക എന്നത് ലളിതമായ കാര്യമല്ല. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിനെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലെടുക്കണം. 

Also Read: മാസ ചെലവുകളില്‍ ക്യാഷ് ബാക്ക് നേടാം; 2023 ല്‍ പോക്കറ്റിലുണ്ടാകേണ്ട 5 ക്രെഡിറ്റ് കാര്‍ഡുകളിതാ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് അതിലെ കുടിശിക തുക അക്കൗണ്ടുടമ അവസാനിപ്പിക്കേണ്ടതുണ്ട്.

* ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിന് മുൻപായി ക്രെഡ‍ിറ്റ് കാർഡ് ഉപയോ​ഗത്തിലൂടെ ലഭിച്ച എല്ലാ റിവാര്‍ഡ് പോയിന്റുകളും ഉപയോഗിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.

* ക്രെഡിറ്റ് കാർഡ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് മുൻപ് എല്ലാ ഓട്ടോ പേയ്മെന്റുകളും റദ്ദാക്കാണം.

* ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുൻപ് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം. ഇതുവഴി അവസാന നിമിഷ ചാർജുകള‍്‍ ഉണ്ടോയെന്നത് ഒഴിവാക്കാം. 

Also Read: 2023 ല്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ആയാലോ? ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളില്ല; 5 സൗജന്യ ക്രെഡിറ്റ് കാര്‍ഡുകളിതാ

എങ്ങനെ ക്രെഡിറ്റ് കാർഡ് ഒഴിവാക്കും

കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടോ ഓണ്‍ലൈന്‍ അപേക്ഷ മുഖേനയോ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാം. ഓരോ മാര്‍ഗങ്ങളായി പരിശോധിക്കാം. ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ കസ്റ്റമര്‍ സര്‍വീസില്‍ ബന്ധപ്പെട്ട് ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിന് കാര്‍ഡ് ഇഷ്യൂ ചെയ്ത കമ്പനിക്ക് രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കാം.

രേഖാമൂലമുള്ള അപേക്ഷ അതത് ബാങ്കിന്റെ/ധനകാര്യ സ്ഥാപനത്തിന്റെ മാനേജര്‍ക്ക് അപേക്ഷ/കത്ത് രൂപത്തില്‍ അയക്കാം. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ഉടമയുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം. 

Also Read: നിക്ഷേപം പിൻവലിക്കുന്നത് മുതൽ ക്രെഡിറ്റ് കാർഡ് റിവാർഡ് വരെ; പുതുവർഷത്തിലെ മാറ്റങ്ങളെന്തൊക്കെ

ഈ വിവരങ്ങൾ ഉൾപ്പെടുത്തി ക്രെഡിറ്റ് കാർഡ് കമ്പനിക്ക് ഇ-മെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈനായി ക്രെഡിറ്റ് കാർഡ് റദ്ദാക്കാനുള്ള അപേക്ഷ സ്വീകരിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിന് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫോം പൂരിപ്പിച്ച് സമര്‍പ്പിച്ചാൽ മതി.



Source link

Facebook Comments Box
error: Content is protected !!