ഡിജിറ്റൽ ബാങ്കിങ്ങിൽ ഇടപാടുകാർക്ക്‌ ബാങ്കുകൾ പരിശീലനം ഉറപ്പാക്കണം: മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > ഡിജിറ്റൽ ബാങ്കിങ്‌ സൗകര്യങ്ങളിൽ ഇടപാടുകാർക്ക്‌ പരിശീലനം ഉറപ്പാക്കാൻ ബാങ്കുകൾ മുൻകൈ എടുക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ ബാങ്കിങ്‌ വ്യാപകമാകുന്നതിനൊപ്പം സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളും ഉയരുന്നു. ഇത്‌ തടയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും ബാങ്കിങ്‌ ഇടപാടുകൾ പൂർണമായും ഡിജിറ്റൽ പ്രാപ്‌തമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യാ സഹായത്തോടെ പ്രവർത്തിക്കുന്ന ശക്തമായ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പ്രവർത്തനസജ്ജമാണ്‌. ജനങ്ങളിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സർക്കാർ നടപ്പാക്കുന്നു. തിരുവനന്തപുരം പുല്ലാമ്പാറ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കിയ ആദ്യ പഞ്ചായത്താണ്‌. ഇത്‌ ഇത്തരം പ്രവർത്തനങ്ങൾക്ക്‌ വലിയ ഊർജം പകരുന്നു.

ബാങ്ക്‌, ബാങ്കിങ്‌ തുടങ്ങിയ വാക്കുകളുടെ നിർവചനത്തിനും പ്രവർത്തനത്തിനും വലിയ മാറ്റം വരുന്നു. സാങ്കേതികവിദ്യാമാറ്റം നോട്ടിനെ ഡിജിറ്റൽ കറൻസിയാക്കി. ഡിജിറ്റൽ ബാങ്കിങ്ങിലേക്ക്‌ അതിവേഗം മാറുന്നു. ഈ സാങ്കേതികവിദ്യാമാറ്റം സേവന രംഗത്തും ഉറപ്പാക്കാൻ ബാങ്കുകൾക്കാകണം. കാര്യക്ഷമമായ ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കണം. എല്ലാവർക്കും ഇന്റർനെറ്റ്‌ സേവനങ്ങൾ ഉറപ്പാക്കാൻ ഡിജിറ്റൽ ഡിവൈഡ്‌ ഇല്ലാതാക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാർ. കെ ഫോണിലൂടെ ഇത്‌ സാക്ഷാൽക്കരിക്കുന്നതോടെ എല്ലാവർക്കും സൗജന്യ നിരക്കിൽ ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കും. പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാകും. സർക്കാർ ഓഫീസുകളെല്ലാം ഓൺലൈൻ നെറ്റ്‌വർക്കിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

പൂർണ ഡിജിറ്റൽ ബാങ്കിങ്‌ സംസ്ഥാനമായി കേരളം


കേരളം രാജ്യത്തെ ആദ്യ പൂർണ ഡിജിറ്റൽ ബാങ്കിങ്‌ സംസ്ഥാനമായി. സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി സംഘടിപ്പിച്ച ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി. പൂർണ ഡിജിറ്റൽ ബാങ്കിങ്‌ സംസ്ഥാനമായി മാറുന്നുവെന്നത്‌ വികസ്വര രാജ്യങ്ങളിൽ കേരളത്തിനു മാത്രം അവകാശപ്പെടാനാകുന്ന നേട്ടമാണെന്ന്‌ എസ്‌എൽബിസി കൺവീനർ എസ്‌ പ്രേംകുമാർ വ്യക്തമാക്കി.  പദ്ധതി നടത്തിപ്പിന്‌ നേതത്വം നൽകിയ കനറാ ബാങ്ക് സംസ്ഥാന മേധാവികൂടിയായ എസ് പ്രേംകുമാർ, റിസർവ് ബാങ്ക് ജനറൽ മാനേജർ സെട്രിക് ലോറൻസ് എന്നിവരെയും 14 ജില്ലാ ലീഡ് ബാങ്ക് മാനേജർമാരെയും ആദരിച്ചു.

ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, റിസർവ്‌ ബാങ്ക്‌ മേഖലാ ഡയറക്ടർ തോമസ്‌ മാത്യു,  നബാർഡ് ചീഫ് ജനറൽ മാനേജർ ജി ഗോപകുമാരൻനായർ, ജനറൽ മാനേജർ സുബ്രഹ്മണ്യൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ വെങ്കിട്ടരമണഭായി റെഡ്ഡി, കേരള ബാങ്ക്‌ സിഇഒ പി എസ്‌ രാജൻ, കേരള ഗ്രാമീൺ ബാങ്ക്‌ ചെയർമാൻ സി ജയപ്രകാശ്‌, എച്ച്‌ഡിഎഫ്‌സി കേരള മേഖലാ ജനറൽ മാനേജർ സഞ്ജീവ്‌ കുമാർ എന്നിവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!