പണമിടപാടുകളില്‍ ചില അബദ്ധങ്ങള്‍ പറ്റിയേക്കാം; ഈ നാളുകാർ സൂക്ഷിക്കണം; വാരഫലം ഇങ്ങനെ

Spread the love


Thank you for reading this post, don't forget to subscribe!

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) – വളരെ അനുകൂലമായ സാമ്പത്തികാവസ്ഥ ഉണ്ടാകും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കുന്നതാണ്. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

ഇടവക്കൂറ് (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) – പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ സാമ്പത്തികനിലയില്‍ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ അന്വേഷിക്കും. പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റിയേക്കാം. എല്ലാവിധ കച്ചവടങ്ങളിലും അപ്രതീക്ഷിതമായ പലവിധ തടസ്സങ്ങളും പ്രതികൂലാവസ്ഥയും ഉണ്ടായേക്കാം. ശ്രദ്ധിക്കുക. പത്മരാഗം ധരിക്കുന്നത് ഉത്തമം.

 

മിഥുനക്കൂറ് (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) – അവിചാരിതമായ പ്രതികൂലാ വസ്ഥകള്‍ സാമ്പത്തികസ്ഥിതിയില്‍ ഉണ്ടാകും. കച്ചവടങ്ങളില്‍ പലവിധ വിഷമസ്ഥിതികള്‍ അനുഭവപ്പെടും. ധനപരമായ പ്രതിസന്ധികള്‍ പലപ്പോഴും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. വെണ്‍പവിഴം ധരിക്കുക. ഈയവസരത്തില്‍ എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ചുതന്നെ നടത്തുക.

കര്‍ക്കടകക്കൂറ് (പുണര്‍തം മ്പ, പൂയം, ആയില്യം) – സാമ്പത്തികമായി ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സാധിക്കുന്നതുമാണ്. അവിചാരിത ധനനേട്ടങ്ങള്‍ വന്നുചേരും.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം മ്പ) – പൊതുവെ ഗുണദോഷ സമ്മിശ്രമായ സാമ്പത്തികസ്ഥിതിയുണ്ടാകും. ചില കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. കച്ചവടക്കാര്‍ക്ക് ധനലാഭം വന്നു ചേരുന്നതാണ്. എന്നാല്‍ പുതിയ സംരംഭങ്ങള്‍ ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കുക.

കന്നിക്കൂറ് (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) – നൂതന സംരംഭങ്ങളിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകണമെന്നില്ല. അശ്രദ്ധയും ആലോചനക്കുറവും കാരണം ധനനഷ്ടങ്ങളും തടസ്സങ്ങളും ഉണ്ടായേക്കാം. സാമ്പത്തികമായി ഈ വാരം പൊതുവെ വളരെ സൂക്ഷിച്ചു മുമ്പോട്ടു പോകേണ്ട കാലഘട്ടവുമാണ്.

 

തുലാക്കൂറ് (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) – ഗുണകരമായ ഒരു ആഴ്ചയാണ് ഇത്. അവിചാരിതമായ നേട്ടങ്ങള്‍ പലതുമുണ്ടാകും. കര്‍മ്മരംഗത്ത് നേട്ടങ്ങളും പുരോഗതിയും ഉണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലയിലെ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. നൂതന സംരംഭങ്ങളിലൂടെ വളരെ ധനപുരോഗതി നേടും.

വൃശ്ചികക്കൂറ് (വിശാഖം മ്പ, അനിഴം, കേട്ട) – ധനപരമായി പ്രതികൂലാവസ്ഥ പലതും ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് ധനനഷ്ടങ്ങള്‍ക്ക് സാധ്യത. പുതിയ മേഖലയില്‍ പ്രവേശിക്കുന്നവര്‍ വളരെ സൂക്ഷിക്കണം. അവിചാരിത സാമ്പത്തിക നഷ്ടങ്ങള്‍, കര്‍മ്മപരമായ പ്രതികൂലാവസ്ഥ ഇവ അനുഭവപ്പെടാനിടയുണ്ട്.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം മ്പ) – ഗുണദോഷ സമ്മിശ്രമായ സാമ്പത്തികസ്ഥിതി അനുഭവപ്പെടും. അവിചാരിതമായ ധനനഷ്ടങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാകാന്‍ സാധ്യത. കച്ചവടക്കാര്‍ പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. അവിചാരിതമായി പല ധനനഷ്ടങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഏതു കാര്യവും ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതാണ്. സാമ്പത്തിക ബിസിനസ്സ് ചെയ്യപ്പെടുന്ന മേഖലകള്‍ അപ്രതീക്ഷിതമായ തളര്‍ച്ചയ്ക്ക് ഇടവരും.

മകരക്കൂറ് (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) – ഈ വാരം സാമ്പത്തികമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കര്‍മ്മരംഗത്ത് പലവിധ പുരോഗതിക്ക് സാധ്യത യുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. പുതിയ ഒരു കര്‍മ്മ മേഖലയില്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് അവസരമുണ്ടാകുകയും അതിലൂടെ വളരെ അവിചാരിത നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്‌തേക്കാം.

 

കുംഭക്കൂറ് (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) – ഈയാഴ്ച സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിന് സാധ്യത. സ്വന്തം ബിസിനസ്സ് ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിയ്ക്കുക. യുവാക്കള്‍ക്ക് കച്ചവട രംഗത്ത് നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാവാനിടയുണ്ട്. പുതിയ പ്രവര്‍ത്തന രംഗത്ത് പ്രവേശിക്കുന്നവര്‍ ധനഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. ആലോചനക്കുറവും അശ്രദ്ധയും ഒഴിവാക്കുന്നതിന് കച്ചവടക്കാര്‍ വളരെ ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) – സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കുന്നതാണ്. പുതിയ പ്രവൃത്തി മേഖലയില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കുന്നതിന് സാധ്യത കാണുന്നു. നൂതന സംരംഭങ്ങളിലൂടെ പലവിധ നേട്ടങ്ങള്‍ ഇപ്രകാരം ഉണ്ടാകാവുന്നതാണ്. കാര്‍ഷിക രംഗത്തുനിന്നും ആദായം ലഭിക്കുന്നതിന് സാധ്യത. ഭക്ഷ്യവസ്തുക്കളുടെ ബിസിനസ്സിലൂടെയും ആദായം ലഭിക്കുന്നതാണ്. വെണ്‍പത്മരാഗം ധരിക്കുന്നത് ഉത്തമമാണ്.

 



Source link

Facebook Comments Box
error: Content is protected !!