IND vs SL: യുവരാജും സെവാഗുമല്ല, ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യ- പ്രശംസിച്ച് കനേരിയ

Spread the love
Thank you for reading this post, don't forget to subscribe!

പുതിയ യൂനിവേഴ്‌സല്‍ ബോസ്

ടി20യിലെ യൂനിവേഴ്‌സല്‍ ബോസെന്ന വിശേഷണം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന് അവകാശപ്പെട്ടതാണ്. ടി20 ഫോര്‍മാറ്റിന്റെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഗെയ്‌ലിനെയാണ് പൊതുവേ യൂനിവേഴ്‌സല്‍ ബോസെന്ന് വിളിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ടി20യിലെ ബോസ് സൂര്യകുമാര്‍ യാദവാണെന്നാണ് കനേരിയ പറയുന്നത്. അതുകൊണ്ട് തന്നെ ന്യൂ യൂനിവേഴ്‌സല്‍ ബോസെന്ന വിശേഷണം സൂര്യകുമാര്‍ യാദവിന് നല്‍കാമെന്നാണ് കനേരിയ പറയുന്നത്.

‘പുതിയ യൂനിവേഴ്‌സല്‍ ബോസ് സൂര്യകുമാര്‍ യാദവ് തന്റെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്നതാണ് കണ്ടത്. സൂര്യയെപ്പോലുള്ള താരങ്ങള്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവുന്നതാണ്. സൂര്യയുടെ ഷോട്ടുകളൊന്നും ആര്‍ക്കും അനുകരിക്കാനാവാത്തതാണ്.

ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെപ്പോലെ ടി20 ക്രിക്കറ്റിനെ പുതിയ തലത്തിലേക്കെത്തിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്-കനേരിയ പറഞ്ഞു. രാജ്‌കോട്ടില്‍ തന്റെ സിഗ്നേച്ചര്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ കളിച്ച് വിസ്മയിപ്പിക്കാന്‍ സൂര്യക്ക് സാധിച്ചു.

Also Read: IND vs SL: രാജ്‌കോട്ടില്‍ ‘സൂപ്പര്‍ സൂര്യ’, അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

ഇന്ത്യയുടെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവാണെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്. യുവരാജ് സിങ്ങിനെയും വീരേന്ദര്‍ സെവാഗിനെയുമെല്ലാം കടത്തിവെട്ടുന്ന വെടിക്കെട്ടാണ് സൂര്യ കാഴ്ചവെക്കുന്നതെന്നാണ് കനേരിയ അഭിപ്രായപ്പെടുന്നത്.

‘സൂര്യ ഫോമിലേക്കെത്തിയാല്‍ അവനെ പിടിച്ചുകെട്ടാന്‍ സാധിക്കുന്ന ബൗളര്‍മാരില്ല. ക്രിസ് ഗെയ്‌ലിന്റെയും ഡിവില്ലിയേഴ്‌സിന്റെയുമെല്ലാം കാലം കഴിഞ്ഞതാണ്. നിലവില്‍ സൂര്യകുമാറിന്റെ മികവിനൊപ്പമെത്തുന്ന മറ്റൊരു ബാറ്റ്‌സ്മാനുമില്ല.

സൂര്യയുടെ വെടിക്കെട്ട് ബാറ്റിങ് യുവരാജ് സിങ്ങിനെയും വീരേന്ദര്‍ സെവാഗിനെയുമെല്ലാം പിന്നിലാക്കുന്നതാണ്. വിരാട് കോലി പോലും സൂര്യയുടെ ബാറ്റിങ് കണ്ട് അത്ഭുതപ്പെടുകയാണ്. എങ്ങനെയാണ് ഇത്തരം ഷോട്ടുകള്‍ കളിക്കുന്നതെന്നാവും പല താരങ്ങളും ചിന്തിക്കുന്നത്- കനേരിയ പറഞ്ഞു.

ഇനിയൊരു സൂര്യകുമാര്‍ പ്രയാസം

സൂര്യകുമാറിനെപ്പോലെയുള്ള താരങ്ങള്‍ അപൂര്‍വ്വമാണ്. ഇനിയൊരു സൂര്യകുമാര്‍ ഉണ്ടാവാന്‍ പ്രയാസമാണ്. തികച്ചും വ്യത്യസ്തനായ താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണവന്‍.

സ്വര്‍ണ്ണ ലിപികളാല്‍ തന്റെ പേര് അവന്‍ എഴുതുകയാണ്. ലോകത്തിലെ ഏത് മൈതാനത്തിലും ഇതേ മികവ് കാട്ടാന്‍ അവനാവും. സൂര്യകുമാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ എപ്പോഴും വലിയ സമ്മര്‍ദ്ദത്തിലായിരിക്കും-കനേരിയ കൂട്ടിച്ചേര്‍ത്തു.

Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

ഇന്ത്യയുടെ വജ്രായുധം

എബി ഡിവില്ലിയേഴ്‌സിന് ശേഷം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കഴിവുള്ള താരമായിട്ടാണ് സൂര്യയെ വിശേഷിപ്പിക്കുന്നത്. ബൗളറെ ഭയപ്പെടാതെ കളിക്കുന്ന താരമാണ് സൂര്യ. ഏത് സമ്മര്‍ദ്ദത്തിലും തന്റെ വെടിക്കെട്ട് ശൈലി സൂര്യ പിന്തുടരും.

ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ സൂര്യക്ക് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര ബാറ്റിങ് പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. വ്യത്യസ്തമായ ഷോട്ടുകള്‍ അനായാസമായി കളിക്കാന്‍ സൂര്യക്ക് കഴിവുണ്ട്. ഇതാണ് താരത്തിന്റെ ശക്തി.



Source by [author_name]

Facebook Comments Box
error: Content is protected !!