നിക്ഷേപത്തിന് 9 ശതമാനം മുതല്‍ 10.30 ശതമാനം വരെ ആദായം; സ്ഥിര വരുമാനം നല്‍കുന്ന 2 നിക്ഷേപങ്ങള്‍ ഇതാ

Spread the love


Thank you for reading this post, don't forget to subscribe!

എന്താണ് എൻസിഡികൾ

മൂലധനം സമാഹരണത്തിന് കമ്പനികൾ ഉപയോഗിക്കുന്നൊരു മാർ​ഗമാണ് നോൺ കൺവേർട്ടബിൾ ഡിബെഞ്ചറുകൾ അഥവാ എൻസിഡികൾ. കാലാവധി പൂർത്തിയാകുമ്പോൾ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാൻ കഴിയാത്ത തരത്തിലുള്ള കടപ്പത്രങ്ങളാണ് അവ. എൻസിഡികളെ സെക്വേര്‍ഡ്, അൺ സെക്വേര്‍ഡ് (secured and un secured) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ഇഷ്യൂ ചെയ്യുന്ന കടപത്രത്തിന് ജാമ്യമെന്ന നിലയില്‍ ഏതെങ്കിലും ആസ്തികള്‍ ഈടായി നല്‍കിയിട്ടുള്ള കടപത്രങ്ങളാണ് സെക്വേര്‍ഡ് എന്നു വിശേഷിപ്പിക്കുന്നത്. അൺ സെക്വേര്‍ഡ് എൻ‌സി‌ഡികൾ ഉയർന്ന അപകട സാധ്യതയുള്ളതിനാൽ സെക്വേര്‍ഡ് കടപത്രങ്ങളേക്കാൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

Also Read: പണം അയക്കുമ്പോൾ ബാങ്ക് അക്കൗണ്ട് മാറിപോയാൽ എന്ത് ചെയ്യും? നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്നത് എങ്ങനെ

ഐഐഎഫ്എല്‍ എൻഡിസികൾ

ബാങ്കിതര ധനകാര്യ സ്ഥാപനമായി ഐഐഎഫ്എല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ സെക്യൂര്‍ഡ് നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബെഞ്ചറുകള്‍ക്ക് വലിയ ആദായമാണ് നല്‍കുന്നത്. വായ്പ നല്‍കല്‍, നിലവിലുള്ള കടങ്ങള്‍ റീഫിനാന്‍സ് ചെയ്യല്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കമ്പനി ഫണ്ട് സ്വരൂപിക്കുന്നത്. 60 മാസ കാലയളവുള്ള എന്‍സിഡികള്‍ക്ക് 9 ശതമാനം വാര്‍ഷിക യീല്‍ഡാണ് വാഗ്ദാനം ചെയ്യുന്നത്.

24, 36, 60 മാസ കാലയളവുകളുള്ള എന്‍സിഡികളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മാസത്തിലോ വര്‍ഷത്തിലോ കാലാവധിയിലോ ആണ് പലിശ വാങ്ങാന്‍ സാധിക്കുക. 60 മാസം കാലാവധിയുള്ള എന്‍സിഡികളില്‍ മാസത്തില്‍ പലിശ വാങ്ങാം. 24 മാസത്തേക്ക് കാാവധിയിൽ പലിശ വാങ്ങിയാല്‍ 8.50 ശതമാനം ആദായം ലഭിക്കും. 3 വര്‍ഷത്തേക്ക് 8.75 ശതമനമാണ് ആദായം.

സുരക്ഷിതത്വം

ഐഐഎഫ്എല്‍ ഫിനാന്‍സ് ഗ്രൂപ്പ് 2011-14 സാമ്പത്തിക വര്‍ഷങ്ങളില്‍ ബോണ്ടുകളുടെ പൊതു ഇഷ്യൂവിലൂടെ 3,000 കോടി രൂപ സമാഹരിച്ചിരുന്നു, അത് എല്ലാ നിക്ഷേപകര്‍ക്കും കൃത്യസമയത്ത് പലിശ സഹിതം തിരിച്ചടച്ചു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ബോണ്ട് വഴി സമാഹരിച്ച 4,000 കോടിയിൽ 1,325 കോടി രൂപയാണ് ഇതുവരെ തിരികെ നൽകിയത്. കമ്പനിയുടെ എൻസിഡികൾക്ക് ക്രെ‍ഡിറ്റ് റേറ്റിം​ഗ് ഏജൻസികളായ ക്രിസില്‍, ഐസിആര്‍എ എന്നിവ AA റേറ്റിം​ഗ് ആണ് നൽകിയത്.

Also Read: വിരമിച്ച ശേഷവും സ്വന്തം കാലിൽ നിൽക്കാം; സര്‍ക്കാര്‍ പിന്തുണയുള്ള 7 പെന്‍ഷന്‍ പദ്ധതികളിതാ

സാമ്പത്തിക ബാധ്യതകള്‍ സമയബന്ധിതമായി നിര്‍വഹിക്കുന്നതിനും കുറഞ്ഞ ക്രെഡിറ്റ് റിസ്‌ക് വഹിക്കുന്നതിനുമുള്ള കാര്യക്ഷമത ഈ റേറ്റിംഗ് സൂചിപ്പിക്കുന്നു. എന്നാൽ ഏറ്റവും ഉയര്‍ന്ന സുരക്ഷ AAA റേറ്റിംഗാണ്. മറ്റൊരു ഘടകം കമ്പനിയുടെ നിഷ്ക്രിയ ആസ്തി താഴുന്നു എന്നതാണ്. 2022 സെപ്റ്റംബര്‍ 30 വരെ, കമ്പനിയുടെ ഏകീകൃത ലോണിന്റെ 85.03 ശതമാനവും മതിയായ ഈടുകളോടെ സുരക്ഷിതമാക്കിയിട്ടുണ്ട്. 

Also Read: 5 ലക്ഷം കയ്യിലുണ്ട്; റിസ്കെടുക്കാതെ നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോ ബാങ്ക് എഫ്ഡിയോ നല്ലത്

ഇന്ത്യാ ബുൾസ് എൻസിഡി

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുള്‍സ് കോമേഷ്യല്‍ ക്രെഡിറ്‌റ് ലിമിറ്റഡും സെക്വേർഡ് എൻസിഡികൾ പുറത്തിറക്കുന്നുണ്ട്. 9.05 ശതമാനം മുതല്‍ 10.30 ശതമാനം വരെ ആദായം നല്‍കുന്ന കടപത്രങ്ങള്‍ കമ്പനി പുറത്തിക്കിയത്. 1000 രൂപയാണ് മുഖ വില. 1,000 രൂപയുടെ കടപത്രം വാങ്ങുന്ന റീട്ടെയില്‍ നിക്ഷേപകന് 1,333.20 രൂപ കാലാവധിയില്‍ ലഭിക്കും.

24 മാസത്തേക്കും 36 മാസത്തേക്കുമുള്ള എൻസിഡികളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മാസത്തിലോ വർഷത്തിലോ കാലാവധിയിലോ പലിശ വാങ്ങാം. ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസികളായ ക്രിസിലും ഐസിആർഎയും AA/Stable റേറ്റിം​ഗ് നൽകിയ എൻസിഡികളാണിത്.



Source link

Facebook Comments Box
error: Content is protected !!