കോട്ടയത്ത് യുവതിയുടെ മരണം മലപ്പുറം കുഴിമന്തി ഹോട്ടലിലെ ഭക്ഷ്യവിഷബാധയേറ്റെന്ന് രാസപരിശോധനാ റിപ്പോർട്ട്

Spread the love


കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന യുവതി മരിച്ച സംഭവത്തിൽ മോശം ഭക്ഷണം മൂലമുള്ള അണുബാധ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സായിരുന്ന രശ്മി രാജിന്‍റെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഫോറന്‍സിക് സംഘം പോലീസിനെ അറിയിച്ചു. സംക്രാന്തിയിലെ ഹോട്ടല്‍ ‘മലപ്പുറം കുഴിമന്തി’യില്‍ നിന്ന്  കഴിഞ്ഞ 29-ന് ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.

Also Read- ‘കുഴിമന്തിയെ വിശ്വസിക്കാം;ഒന്നാമതെത്താൻ അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന് എ എ റഹിം എംപി

രശ്മിയുടെ കരള്‍, ചെറുകുടല്‍ എന്നിവിടങ്ങളില്‍ അപകടകമായ തോതിലുള്ള അണുബാധയേറ്റിരുന്നതായി മെഡിക്കല്‍ കോളേജില്‍ നടത്തിയ രാസപരിശോധനയില്‍ കണ്ടെത്തി. കരളിനേറ്റ അണുബാധയാണ് മരണകാരണം. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിവനും ജില്ലാ പോലീസ് മേധാവിക്കും കൈമാറി.

Also Read-കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം: ഹോട്ടലിലെ മുഖ്യപാചകക്കാരൻ മലപ്പുറത്ത് അറസ്റ്റിൽ

രശ്മിരാജിന്‍റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയുടെ വകുപ്പുകള്‍ കൂടി ചുമത്തും. ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ നടത്തിപ്പുകാരായ മൂന്ന് പേര്‍ക്കെതിരെയും കേസ് എടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഹോട്ടലിന്റെ മാനേജര്‍, പാര്‍ടണര്‍, ലൈസന്‍സി എന്നിവര്‍ക്കെതിരെയാണ് കേസ്.

Published by:Arun krishna

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!