ബിജിമോളെ വീണ്ടും ഒതുക്കി; സിപിഐ ജില്ലാ എക്‌സിക്യൂട്ടിവില്‍ നിന്ന് പുറത്ത്

Spread the love


Thank you for reading this post, don't forget to subscribe!

Idukki

oi-Jithin TP

ഇടുക്കി: സി പി ഐ മുതിര്‍ന്ന നേതാവും പീരുമേട് മുന്‍ എം എല്‍ എയും ആയിരുന്ന ഇ എസ് ബിജിമോളെ സി പി ഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. പതിമൂന്ന് അംഗ സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവില്‍ നിന്ന് ആണ് ഇ എസ് ബിജിമോളെ ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗമായി ഇ എസ് ബിജിമോള്‍ തുടരും. സി പി ഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഇ എസ് ബിജിമോള്‍ അംഗമായിരുന്നു. ജയാ മധുവിനെ ആണ് ഇ എസ് ബിജിമോള്‍ക്ക് പകരം സി പി ഐ ജില്ലാ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് സി പി ഐയുടെ പ്രമുഖ വനിതാ നേതാവാണ് ഇ എസ് ബിജിമോള്‍. പീരുമേട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ദീര്‍ഘകാലം നിയമസഭയില്‍ എത്തിയ ബിജിമോള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പക്ഷത്താണ് നിലകൊള്ളുന്നത്.

ഹരിതകര്‍മ്മസേനക്ക് 50 രൂപ കൊടുക്കണം, ഇല്ലെങ്കില്‍ 5000 വരെ പിഴ; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

അതേസമയം സി പി ഐ ഇടുക്കി ജില്ലാ നേതൃത്വവുമായി ഉടക്കിലാണ് ഇ എസ് ബിജിമോള്‍. സി പി ഐയുടെ കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ എസ് ബിജിമോള്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇ എസ് ബിജിമോള്‍ നിര്‍ദയം പരാജയപ്പെടുകയായിരുന്നു.

സാനിയയെ ചേര്‍ത്തുപിടിച്ച് മാലിക്ക്, ഫറാ ഖാന് ആശംസ..; അമ്പരപ്പ് മാറാതെ ആരാധകര്‍

സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ എസ് ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും കെ ഇ ഇസ്മായില്‍ പക്ഷത്തെ അംഗമാണ് ജയിച്ചത്. 51 അംഗ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ ഏഴ് പേര്‍ മാത്രമായിരുന്നു ഇ എസ് ബിജിമോളെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നത്.

കുഞ്ഞാപ്പ ലൈനിലേക്ക് കോണ്‍ഗ്രസും.. ഇനി എംഎല്‍എയായി സേവിക്കാം; സംസ്ഥാനത്തേക്ക് മടങ്ങാന്‍ ഏഴ് എംപിമാര്‍

ഇതിന് പിന്നാലെ സി പി ഐയില്‍ പുരുഷമേധാവിത്വമെന്ന് കുറ്റപ്പെടുത്തി ഇ എസ് ബിജിമോള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉതിന് എതിരെ ഇ എസ് ബിജിമോള്‍ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടായിരുന്നു. ശാന്തന്‍പാറയില്‍ നിന്നുള്ള പ്രിന്‍സ് മാത്യു, പി പളനിവേലു എന്നിവരാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍. സി പി ഐയില്‍ കാനം രാജേന്ദ്രന്റെ പക്ഷത്തേക്ക് മാറിയതിന് ശേഷമാണ് ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇ എസ് ബിജിമോള്‍ പുറത്താകുന്നത് എന്നതും ശ്രദ്ധേയമാണ്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Idukki: former Peerumedu MLA ES Bijimol dropped from CPI District Executive

Story first published: Tuesday, January 10, 2023, 21:08 [IST]



Source link

Facebook Comments Box
error: Content is protected !!