ഗുവാഹത്തി ഹൈക്കോടതിയിലും കൊളീജിയം ശുപാർശ തള്ളി ; ജസ്‌റ്റിസ്‌ കോടീശ്വർ സിങ്‌ 
ആക്‌റ്റിങ്‌ ചീഫ്‌ജസ്‌റ്റിസ്‌

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

കൊളീജിയം ശുപാർശ മാനിക്കാതെ ഗുവാഹത്തി ഹൈക്കോടതിയിൽ ആക്‌റ്റിങ്‌ ചീഫ്‌ജസ്‌റ്റിസിനെ നിയമിച്ച്‌ കേന്ദ്ര നിയമമന്ത്രാലയം. ജസ്‌റ്റിസ്‌ എൻ കോടീശ്വർ സിങ്ങിനെയാണ് നിയമിച്ചത്. ചീഫ്‌ ജസ്‌റ്റിസായിരുന്ന ആർ എം ഛായ വിരമിച്ചതിനെ തുടർന്ന് നടപടി.  ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായി കേരള ഹൈക്കോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ കെ വിനോദ്‌ചന്ദ്രനെ സുപ്രീംകോടതി കൊളീജിയം ഡിസംബർ 22ന്‌ശുപാർശ ചെയ്‌തിരുന്നു. ഇത്‌ നിലനിൽക്കെയാണ്‌ ജസ്‌റ്റിസ്‌ സിങ്ങിനെ ആക്‌റ്റിങ്‌ ചീഫ്‌ജസ്‌റ്റിസായി നിയമിച്ചിരിക്കുന്നത്‌.

സുപ്രീംകോടതി കൊളീജിയം ഡിസംബർ 22ന്‌ കേന്ദ്രത്തിന്‌ അയച്ച ശുപാർശയിൽ ജസ്‌റ്റിസ്‌ കോടീശ്വർ സിങ്ങിനെ ജമ്മു -കശ്‌മീർ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായും ജസ്‌റ്റിസ്‌ വിനോദ്‌ ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായുമാണ്‌ നിർദേശിച്ചത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!