ജനങ്ങളെ സേവിക്കാൻ ഇഷ്ടം നിയമസഭ; ലോക്സഭയിലേക്ക് ഇനിയില്ലെന്ന് തൃശൂർ എംപി ടിഎൻ പ്രതാപൻ

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ടിഎൻ പ്രതാപൻ എംപി. എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് ജനങ്ങളെ കൂടുതല്‍ സേവിക്കാനായത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരസ്ഥാനത്ത് നിന്ന മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

Also read- ‘ഗൂഗിളിൽ കിട്ടുന്ന തീവ്രവാദി വേഷം ഒരു മതത്തിന്റേതാണെന്നു പറയുന്നവരെ ചികിത്സിക്കണം’; BJP ജില്ലാ നേതാവ് സജീവൻ

തൃശൂരില്‍ പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്റായതിനാല്‍ പറയുന്നില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ നേതൃത്വം തന്നോട് ആരാഞ്ഞാല്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read- ഇടുക്കിയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്നോളം പേര്‍ക്ക് പരിക്ക്

ആര് സ്ഥാനാർത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാർട്ടിയും ജനങ്ങളുമാണ്. സാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്ക സ്ഥിതിയുണ്ടാകരുത്.  കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെ സമുദായത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാമനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല. മത-സാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുതെന്നും പ്രതാപൻ പറഞ്ഞു.

Published by:Vishnupriya S

First published:



Source link

Facebook Comments Box
error: Content is protected !!