IND vs SL: കോലി എപ്പോഴും സച്ചിന് താഴെ! കാരണമുണ്ടെന്ന് ഗംഭീര്‍- ആസൂയയെന്ന് ഫാന്‍സ്

Spread the love
Thank you for reading this post, don't forget to subscribe!

ഗംഭീര്‍ പറഞ്ഞതിങ്ങനെ

‘വിരാട് കോലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാനാവില്ല. സച്ചിന്റെ കാലത്ത് തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ അഞ്ച് താരങ്ങള്‍ ഇല്ലായിരുന്നു’ എന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞത്.

ഇതിനെതിരേ വ്യാപക വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. കോലിയുമായുള്ള ശത്രുതകൊണ്ടും അസൂയകൊണ്ടുമാണ് ഗംഭീര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. കോലിയുടെ മികവിനെ അംഗീകരിക്കാന്‍ ഗംഭീറിനാവില്ലെന്നും അത്രത്തോളം വെറുപ്പാണ് മനസിലെന്നും ആരാധകര്‍ പറയുന്നു.

Also Read: IND vs SL: യുവരാജും സെവാഗുമല്ല, ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യ- പ്രശംസിച്ച് കനേരിയ

ഗംഭീര്‍ സ്വന്തം വിലകളയുന്നു

ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്ന നിലയില്‍ ഗംഭീറിനോട് എല്ലാവര്‍ക്കും ഇഷ്ടമുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ മോശം അഭിപ്രായപ്രകടനങ്ങളിലൂടെ ഗംഭീര്‍ സ്വന്തം വിലകളയുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

കോലി രണ്ട് റണ്‍സ് ഓടിയെടുത്താല്‍ ഉസൈന്‍ ബോള്‍ട്ടിന്റെ അത്രയും വേഗം കോലിക്കില്ലെന്ന് ഗംഭീര്‍ പറയുമായിരിക്കുമെന്നും ആരാധകര്‍ പരിഹസിക്കുന്നു. ധോണി, കോലി എന്നിവരോടെല്ലാം ഇപ്പോഴും എന്തിനാണ് ഗംഭീര്‍ ശത്രുത പുലര്‍ത്തുന്നതെന്ന് അറിയില്ലെന്നും ആരാധകര്‍ പറയുന്നു.

കോലിയെ നാണംകെടുത്തുന്നു

വിരാട് കോലിയെ മനപ്പൂര്‍വ്വം നാണംകെടുത്താനാണ് ഗംഭീര്‍ ശ്രമിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. ടി20യില്‍ കോലി സെഞ്ച്വറി നേടിയാല്‍ സൂര്യകുമാറിന്റെ അത്ര വേഗത്തിലല്ലെന്ന് പറയും.

ഏകദിന സെഞ്ച്വറി നേടിയാല്‍ പറയും സച്ചിന്‍ നേടിയത് ഇതിനെക്കാളും പ്രയാസമുള്ള സാഹചര്യത്തിലും പ്രതിഭകളായ ബൗളര്‍മാരെ നേരിട്ടുമാണെന്ന്.

കോലി യോഗ ചെയ്യുന്ന ചിത്രമിട്ടാല്‍ ഇതിലും നന്നായി ബാബ രാംദേവാണ് യോഗ ചെയ്യുന്നതെന്ന് പറയും. ഇത്തരത്തില്‍ കോലിയുടെ എല്ലാ നേട്ടങ്ങളും കുറ്റം പറയാനും വിമര്‍ശിക്കാനും മാത്രമാണ് ഗംഭീര്‍ ശ്രമിക്കുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read: സൂര്യയെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണമെന്ന് ഗംഭീര്‍, ആന മണ്ടത്തരം! പ്രതികരിച്ച് ആരാധകര്‍

സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ കോലി

സച്ചിനും കോലിയും കളിച്ച സാഹചര്യങ്ങളിലും നിയമങ്ങളിലും മാറ്റങ്ങള്‍ പറയാനാവുമെങ്കിലും അന്നും ഇന്നും സെഞ്ച്വറി നേടുകയെന്നത് പ്രയാസം തന്നെ. കോലി ഇതേ മികവ് തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ത്തേക്കും.

266 ഏകദിനത്തില്‍ നിന്നാണ് 45 സെഞ്ച്വറി അദ്ദേഹം നേടിയത്. 57.72 ശരാശരിയില്‍ 12584 റണ്‍സും കോലിയുടെ പേരിലുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിനത്തിലെ റണ്‍സ് നേട്ടത്തെ കോലിക്ക് മറികടക്കാനാവുമോയെന്നത് കാത്തിരുന്ന് തന്നെ അറിയണം.

എന്നാല്‍ ടെസ്റ്റിലെ സച്ചിന്റെ നേട്ടങ്ങളെ മറികടക്കുക കോലിക്ക് പ്രയാസമാവും. രണ്ട് പേരും തങ്ങളുടേതായ നിലയില്‍ കരുത്തര്‍. അതുകൊണ്ട് തന്നെ സച്ചിന്‍-കോലി താരതമ്യത്തിന് വലിയ പ്രസക്തിയുണ്ടെന്ന് പറയാനാവില്ല.



Source by [author_name]

Facebook Comments Box
error: Content is protected !!