അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ച യുവാവ് മരിച്ചു; രണ്ടു പേർ ചികിത്സയിൽ

Spread the love



Thank you for reading this post, don't forget to subscribe!

അടിമാലി> ഇടുക്കി അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അടിമാലി പടായാട്ടിൽ കുഞ്ഞുമോൻ (40) ​ആണ് മരിച്ചത്.

ജനുവരി എട്ടിന് രാവിലെയാണ് കീരിത്തോട് മടപറമ്പിൽ മനോജ് (28),  അടിമാലി പുത്തൻപറമ്പിൽ അനിൽ കുമാർ (38) എന്നിവരോടൊപ്പം കുഞ്ഞുമോൻ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ചത്. തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ മൂവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികിൽ എത്തിയെന്നും മദ്യത്തിൽ കീടനാശിനി എങ്ങനെ വന്നെന്നും ഉൾപ്പെടെ പൊലീസ് പരിശോധിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!