വയനാട് കടവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

വയനാട് > വെള്ളമുണ്ടയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ  മരിച്ചു. മക്കിയാട്‌ പുതുശ്ശേരി വെള്ളാരംകുന്നിൽ പള്ളിപ്പുറം സ്വദേശി തോമസ്(സാലു) ആണ്  മരിച്ചത്. വ്യാഴം രാവിലെയാണ്‌ സാലുവിനെ കടുവ ആക്രമിച്ചത്‌. കാലിന്‌ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്  കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു.

കടുവയെ മയക്കുവെടിവെയ്ക്കാൻ വനംവകുപ്പ് അനുമതി തേടി. കടുവയ്ക്കായി  വെള്ളമുണ്ടയിൽ നിന്നുള്ള വനപാലക സംഘമടക്കമുള്ളവർ സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട് . പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.

മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്ത്‌ വ്യാഴം രാവിലെയാണ്‌ കടുവ ഇറങ്ങിയത്‌. രാവിലെ പത്ത് മണിയോടെ പ്രദേശവാസിയായ നടുപ്പറമ്പിൽ ലിസിയാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടർന്ന് ആലക്കൽ ജോമോന്റെ വയലിലും കണ്ടതായി നാട്ടുകാർ പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!