ബഫർ സോണിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; കർഷകർക്ക് ആശ്വാസമാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Spread the love


Thank you for reading this post, don't forget to subscribe!

സുപ്രീം കോടതി

ന്യൂഡല്‍ഹി: ബഫർ സോണിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരും കേരള സർക്കാരും നൽകിയ അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉറപ്പിനൽകി. വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഇതിൽ കക്ഷി ചേർന്ന് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നൽകിയ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

കർഷക സമൂഹത്തിന് ആശ്വാസം നൽകുന്ന നിലപാടാണ് സ്പ്രീം കോടതിയുടേതെന്ന് വനംവകപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാരും കേരള സർക്കാരും സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചു. രണ്ട് അപേക്ഷകളും ഒരുമിച്ച് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. ഇളവുകൾ നൽകുന്നത് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു
ഈ നിലപാടിലാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ബഫർ സോണിൽ പെടുമൊ എന്ന് കർഷകരുടെ ആശങ്കയായിരുന്നു. ജനവാസ മേഖലയെ ഒഴിവാക്കുക എന്നതാണ് സർക്കാരിന്‍റെ നിലപാട്. ഇതിനായി നിയമത്തിന്റെ വഴിയിൽ ഏത് അറ്റം വരെയും പോകാനാണ് സർക്കാർ തീരുമാനം.
ഇന്നലെ വരെ 76000 പരാതികൾ ലഭിച്ചു. വൈകീട്ട് വിദഗ്ദ്ധ സമിതി യോഗം ചേരും. ബാക്കി പരാതികൾ തീർപ്പാക്കാൻ എത്ര ദിവസം വേണ്ടി വരുമെന്ന് ഇന്നത്തെ യോഗം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതിയിൽ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ബഫർ സോൺ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ഇളവ് പരിഗണിക്കാമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിസുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!