വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുക്കിടാവിനെ കൊന്നു

Spread the love


Thank you for reading this post, don't forget to subscribe!

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. മാനന്തവാടി പിലാക്കാവിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് പിലാക്കാവ് മണിയൻകുന്ന് നടുതൊട്ടിയിൽ ഉണ്ണിയുടെ പശുക്കിടാവിനെ കടുവ കൊന്നത്.

വീടിന് സമീപത്തെ എസ്റ്റേറ്റിൽ മേയാൻ വിട്ട 2 വയസുള്ള പശുക്കിടാവാണ് ചത്തത്. വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടിയെന്ന വാർത്ത വന്നതിനു പിന്നാലെയാണ് വീണ്ടും കടുവ ആക്രമണം റിപ്പോർട്ട് ചെയ്തത്.

പുതുശ്ശേരിയിൽ കർഷകനായ തോമസിനെ ആക്രമിച്ചത് നടമേലിൽ മയക്കു വെടിവെച്ച് പിടികൂടിയ പത്തു വയസ്സുള്ള ആൺ കടുവയെന്ന് ഡി എഫ് ഒ സജ്നാ കരീം പറഞ്ഞിരുന്നു.

Also Read- വയനാട്ടിൽ കടുവയെ മയക്കുവെടിവച്ചു; കണ്ടെത്തിയത് കുപ്പാടിത്തറയിലെ വാഴത്തോട്ടത്തിൽ

വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചത്. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്.

അതേസമയം, വീണ്ടും കടുവ ആക്രമണമുണ്ടായ സാഹചര്യത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. പിലാക്കാവിൽ പ്രതിഷേധിച്ച നാട്ടുകാർ മാനന്തവാടി റെയ്ഞ്ചറെ തടഞ്ഞു വച്ചു. എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തണമെന്ന് ആവശ്യം.

Published by:Naseeba TC

First published:



Source link

Facebook Comments Box
error: Content is protected !!