പിഎഫ് പെന്‍ഷൻ : 
സുപ്രീംകോടതിവിധി നടപ്പാക്കണം

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി-
ഉയർന്ന പെൻഷൻ വിഷയത്തിൽ സുപ്രീംകോടതിവിധി വന്നിട്ടും നടപ്പാക്കാതിരിക്കാനുള്ള ഗൂഢശ്രമത്തിൽനിന്ന് ഇപിഎഫ്ഒയും കേന്ദ്രസർക്കാരും പിന്മാറണമെന്ന് പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ ശിൽപ്പശാല ആവശ്യപ്പെട്ടു. ‘സുപ്രീംകോടതിവിധി: ഇപിഎഫ്ഒയും കേന്ദ്രസർക്കാരും’ വിഷയത്തിൽ എറണാകുളം പപ്പൻചേട്ടൻ ഹാളിൽ നടത്തിയ ശിൽപ്പശാല സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ പ്രതിനിധികൾ പങ്കെടുത്തു.

മിനിമം പെൻഷനും ഡിഎയും അനുവദിക്കുക, റെയിൽവേ കൺസഷൻ പുനഃസ്ഥാപിക്കുക എന്നീ വിഷയങ്ങൾ ഉയർത്തി ദേശീയപ്രക്ഷോഭം നടത്താനും തീരുമാനിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ് ടി കെ രമേശൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡി മോഹനൻ, സംസ്ഥാന സെക്രട്ടറിമാരായ ജോസ് ആറ്റുപുറം, കെ എം ശരത്ചന്ദ്രൻ, ടിയുസിഐ നേതാവ് ടി ബി മിനി, ജില്ലാ സെക്രട്ടറി കെ ജെ ആൽഫ്രഡ്, ജില്ലാ ട്രഷറർ പി ബി ശശിധരൻ, ടി കെ വിദ്യാസാഗർ എന്നിവർ സംസാരിച്ചു.



Source link

Facebook Comments Box
error: Content is protected !!