ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: ആവാസവ്യൂഹം മികച്ച ചിത്രം, ദുല്‍ഖര്‍ മികച്ച നടന്‍, ദുര്‍ഗകൃഷ്‌ണ നടി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > കൃഷാന്ത് നിര്‍മ്മിച്ചു സംവിധാനം ചെയ്ത ആവാസവ്യൂഹം 2021 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിനു(ചിത്രം:ആവാസവ്യൂഹം)ലഭിക്കും. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവധായകന്‍ (ചിത്രം:നായാട്ട്). കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളി ലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി. ദുര്‍ഗാ കൃഷ്ണയാണ് (ചിത്രം: ഉടല്‍) മികച്ച നടി.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

ജോഷിക്ക് ചലച്ചിത്രരത്നം

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ജോഷിക്ക് നല്‍കും.

റൂബി ജൂബിലി അവാര്‍ഡ് സുരേഷ് ഗോപിക്ക്

വര്‍ഷങ്ങളായി അഭിനയമികവുകൊണ്ട് മലയാളി പ്രേക്ഷകരെ ആരാധകരാക്കി നിര്‍ത്തുന്ന, അനനുകരണീയ അഭിനയശൈലിയുടെ ഉടമ ശ്രീ സുരേഷ് ഗോപിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും

ചലച്ചിത്രപ്രതിഭാ പുരസ്‌കാരം

വൈവിദ്ധ്യമാര്‍ന്ന അഭിനയശൈലിയും നിലപാടുകളുമുള്ള സംവിധായകശൈലിയും കൈമുതലാക്കിയ അനുഗൃഹീത നടി രേവതി, പകരം വയ്‌ക്കാനില്ലാത്ത അഭിനയപ്രതിഭാസമായ ബഹുഭാഷാനടി ഉര്‍വശി, സ്വഭാവവേഷങ്ങള്‍ക്ക് വേറിട്ടൊരു വ്യക്തിത്വം പകര്‍ന്നുനല്‍കിയ നടന്‍ ബാബു നമ്പൂതിരി, അഭിനയമികവിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന നടന്‍ കൊച്ചുപ്രേമന്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി.

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ്.

മികച്ച സഹനടന്‍ : ഉണ്ണി മുകുന്ദ ന്‍(ചിത്രം: മേപ്പടിയാന്‍)

മികച്ച സഹനടി : മഞ്ജു പിള്ള (ചിത്രം: ഹോം)

മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ്(ചിത്രം: എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (ചിത്രം: തുരുത്ത്)              

മികച്ച തിരക്കഥ : ജീത്തു ജോസഫ് (ചിത്രം ദൃശ്യം-2), ജോസ് കെ.മാനുവല്‍ (ചിത്രം ഋ)

മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ പവിത്രന്‍ (ചിത്രം : എന്റെ മഴ)

മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുല്‍ വഹാബ്(ചിത്രം : ഹൃദയം, മധുരം)

മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗാനം :ഗഗനമേ ചിത്രം: മധുരം)

മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (ഗാനം തിര തൊടും തീരം മേലെ…ചിത്രം തുരുത്ത്)

മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ പുരയില്‍ (ചിത്രം: സല്യൂട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ചിത്രം: ഹോം)

മികച്ച ശബ്ദലേഖകന്‍ : സാന്‍ ജോസ് ( ചിത്രം : സാറാസ്)

മികച്ച കലാസംവിധായകന്‍ : മനു ജഗത് (ചിത്രം: മിന്നല്‍ മുരളി)

മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (ചിത്രം : തുരുത്ത് )

മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (ചിത്രം: സബാഷ് ചന്ദ്രബോസ്)

മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസന്‍)

മികച്ച നവാഗത പ്രതിഭകള്‍:

സംവിധാനം: സാനു ജോണ്‍ വര്‍ഗീസ് (ചിത്രം ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ (ചിത്രം:ഋ), ബിനോയ് വേളൂര്‍ (ചിത്രം മോസ്‌കോ കവല), കെ.എസ് ഹരിഹരന്‍ (ചിത്രം കാളച്ചേകോന്‍), സുജിത് ലാല്‍ (ചിത്രം രണ്ട്)

സംവിധായകമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (ചിത്രം: സബാഷ് ചന്ദ്രബോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം അബ്ദുല്‍ ഗഫൂര്‍)

ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: എ.കെ.ബി കുമാര്‍ (ചിത്രം : കോളജ് ക്യൂട്ടീസ്)

നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (ചിത്രം: സാറാസ്),മാത്യു മാമ്പ്ര (ചിത്രം : ചെരാതുകള്‍).

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :ഭീമന്‍ രഘു (ചിത്രം കാളച്ചേകോന്‍), പ്രിയങ്ക നായര്‍ (ചിത്രം ആമുഖം), കലാഭവന്‍ റഹ്‌മാന്‍ (ചിത്രം രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചിത്രം : രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍ (ചിത്രം : മധുരം), രതീഷ് രവി (ചിത്രം ധരണി), അനൂപ് ഖാലിദ് (ചിത്രം സിക്‌സ് അവേഴ്‌സ്).

ഗാനരചനയ്‌ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി കുമാര്‍ (ചിത്രം കോളജ് ക്യൂട്ടീസ്)

ഗായികയ്‌ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.മേദിനി (ചിത്രം : തീ )

ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂര്‍ (ചിത്രം: ഹോളി വൂണ്ട്)

വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം ശ്രീവല്ലഭന്‍), ഹോളി വൂണ്ട് (സംവിധാനം അശോക് ആര്‍ നാഥ്), ആമുഖം (സംവിധാനം അഭിലാഷ് പുരുഷോത്തമന്‍)



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!