കേരളാ ടൈംസ് ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു

Spread the loveThank you for reading this post, don't forget to subscribe!

വാഷിങ്ടൺ > നോര്ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്സിസ് തടത്തില് അന്തരിച്ചു. രാവിലെ ഉണരാത്തതിനെത്തുടര്ന്ന് മക്കള് വന്നു വിളിച്ചപ്പോള് മരിച്ച നിലയില് കാണുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്നതിനിടെ അദ്ദേഹം യാത്ര ചെയ്തിരുന്ന കാര് ആക്സിഡന്റായിരുന്നു. ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും നിസ്സാര പരുക്കുകളായിരുന്നതിനാല് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെയെത്തിയിരുന്നു.

അർബുദ രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിയാണ് ഫ്രാന്സിസ് തടത്തില്. 27 വര്ഷത്തെ പത്രപ്രവര്ത്തന പരിചയമുള്ള ഫ്രാന്സിസ് തടത്തില് പതിനൊന്നര വര്ഷത്തെ സജീവ പത്രപ്രവര്ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില് എത്തിയതിനു ശേഷം നിരവധി പത്രങ്ങളില് ഫ്രീലാന്സ് പത്രപ്രവര്ത്തനം നടത്തിയ ഫ്രാന്സിസ് നിലവില് കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര് സ്വദേശിയായ ഫ്രാന്സിസ് കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പരേതനായ ടി കെ മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില് പത്താമനാണ്. ഭാര്യ: നെസ്സി തടത്തില് (അക്യൂട്ട് കെയര് നേഴ്സ് പ്രാക്ടീഷണര്). മക്കള്: ഐറീന് എലിസബത്ത് തടത്തില്, ഐസക്ക് ഇമ്മാനുവേല് തടത്തില്.Source link

Facebook Comments Box
error: Content is protected !!