Sabarimala: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം

Spread the love


Thank you for reading this post, don't forget to subscribe!

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം കുറിക്കും. വൈകുന്നേരം ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനമാകും.  മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച അയപ്പന്റെ എഴുന്നള്ളത്ത് ശരം കുത്തിയില്‍ സമാപിച്ചു. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണിത്.  ശരംകുത്തിയിലേക്കുള്ള എഴുന്നള്ളുന്നത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തില്‍ നിന്നും എഴുന്നള്ളത്ത് ആരംഭിക്കുന്നത്. തുടര്‍ന്ന് പതിനെട്ടാം പടിക്കു താഴെ എത്തി നായാട്ടുവിളികളുടെ എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് യാത്രയാകും. 

Also Read: Elephant: ഗുരുവായൂർ ദേവസ്വത്തിന്‍റെ പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും ആന ഇടഞ്ഞോടി

തിരുവാഭരണ ഘോഷയാത്രയോടൊപ്പം കൊണ്ടുവന്ന ഇലഞ്ചിപ്പാറ തലപ്പാറ കോട്ടകളുടെ പ്രതീകങ്ങളായ കറുപ്പും ചുവപ്പും നിറമുള്ള കൊടികുറിയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്. എഴുന്നള്ളത്ത് തിരികെ വരുമ്പോള്‍ വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ നിശബ്ദമായാണ് വരുന്നത്. തീര്‍ത്ഥാടന കാലത്ത് മാറ്റി നിര്‍ത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പന്‍ തിരികെ വിളിച്ചുകൊണ്ടു വരുന്നു എന്ന സങ്കല്‍പ്പത്തിലാണ് ശബ്ദങ്ങളില്ലാതെ നിശബ്ദമായി വരുന്നത്. ഇന്ന് നട അടച്ച ശേഷം നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദര്‍ശനത്തിന് അവസരമുള്ളത്.

Also Read: ബുധ സംക്രമം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 4 രാശിക്കാരുടെ ഭാഗ്യം ഉണരും! 

അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

കോഴിക്കോട്: ബേപ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുവെച്ച് കത്തികൊണ്ട് അതിഥി തൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. സി.ഐ സിജിത്ത് വിയുടെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസും അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Also Read: Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ

കൊണ്ടോട്ടി സ്വദേശി അബ്ദുൽഖാദർ,ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഷാഹുൽ ഹമീദ് കഴിഞ്ഞ വർഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂർ പോലീസിൻ്റെ പിടിയിലായിരുന്നു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഷാഹുൽ ഈയിടെയാണ് ജയിൽ മോചിതനായത്. ശേഷം മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവർച്ച നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!