പോപ്പുലർ ഫ്രണ്ടിനെ സി പി എം സഹായിക്കുന്നു; പാലായിൽ സി പി എമ്മിന്റെ ആഭ്യന്തര കാര്യങ്ങളിൽ ചിലർ ഇടപെടുന്നു

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി: കേരള സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ടെന്നു പോകുമ്പോഴും അഴിമതിയും ദുർഭരണവുമാണ് കേരളത്തിലെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. കടം വാങ്ങുക, ദൂർത്തടിക്കുക എന്നതാണ് സർക്കാർ നയംമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഡല്‍ഹിയിൽ പുതിയ അമ്പാസിഡറെ വെച്ചിരിക്കുന്നു. എന്തിനാണ് കാബിനറ്റ് പദവി കാെടുക്കുന്നത്. രാഷ്ട്രീയ താൽപര്യങ്ങൾക്കാണ് ഇങ്ങനെ ഒരു ധൂർത്ത് കൂടി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീമമായ കടം ആണ് സർക്കാരിനെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള കടമല്ല അഴിമതി നടത്തുന്നതിനാണ് കടം വാങ്ങുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Also Read-‘പദവി ചോദിച്ചു വാങ്ങിയതല്ല; സംസ്ഥാനത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കും’; കെ വി തോമസ്

പാലായിൽ സി പി എമ്മിന്റെ ആഭ്യന്തര കാര്യങ്ങളിൽ ചിലർ ഇടപെടുന്നതായിട്ടാണ് കണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെ സി പി എം സഹായിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സ്വത്ത് കണ്ടു കെട്ടുന്നില്ല. മുസ്ലീം സംഘടനകളിലേക്ക് കടന്നു കയറാൻ സി പി എം തീവ്രവാദ സംഘടനകളെ കൂട്ടുപിടിക്കുന്നെന്നും സി പി എമ്മിന്റെ രാഷ്ട്രീയ ബാന്ധവമാണ് കാരണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!