വരുമാന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി 10,000 രൂപ; തഹസില്‍ദാറെ കയ്യോടെ പിടികൂടി വിജിലന്‍സ്

Spread the love


Thank you for reading this post, don't forget to subscribe!

Idukki

oi-Swaroop TK

തൊടുപുഴ: വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി. ഇടുക്കി താലുക്ക് തഹസില്‍ദാറാണ് കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടിയിലായി. കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്റെ മകന് വിദേശത്ത് ജോലിക്ക് പോകുന്നതിന് എംബസിയില്‍ ഹാജരാക്കുന്നതിനായി 25,00,000 രൂപയുടെ വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിനെ അട്ടിമറിച്ച് കോണ്‍ഗ്രസിന് ഭരണം; കൂറുമാറിയത് രണ്ട് അംഗങ്ങള്‍

എന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ പതിനായിരം രൂപ കൈക്കൂലി നല്‍കണമെന്ന് തഹസില്‍ദാര്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു. തുക കുറയ്ക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് ഈസ്റ്റേണ്‍ റേഞ്ച് കോട്ടയം പോലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് ഇടുക്കി യൂണിറ്റ് ഡി വൈ എസ് പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണി ഒരുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി രാത്രി ഒന്‍പതു മണിയോടെ തഹസില്‍ദാറിന്റെ കട്ടപ്പനയിലെ വീട്ടില്‍ വച്ച് പരാതിക്കാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം തഹസില്‍ദാറിനെ കയ്യോടെ പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതിയെ ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജൂ ജോസിനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ ടിപ്‌സണ്‍ തോമസ്, മഹേഷ് പിള്ള, സബ് ഇന്‍സ്‌പെക്ടര്‍മാരായ സ്റ്റാന്‍ലി തോമസ്, സുരേഷ് കുമാര്‍ ബി, ബേസില്‍ പി. ഐസക്, എസ്.സി.പി.ഒ മാരായ സനല്‍ ചക്രപാണി, സന്ദീപ് ദത്തന്‍, ജാന്‍സി.വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

റെയില്‍വേ ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കി കേന്ദ്രം; കെ സുധാകരന് അനങ്ങാപ്പാറ നയമെന്ന് സിപിഎം

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് കൈക്കൂലി വാങ്ങിയ സ്റ്റേറ്റ് ടാകസ് ഓഫീസറെ നാല് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം പിഴ ഒടുക്കുന്നതിനും വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നു. 2014ല്‍ വാണിജ്യ നികുതി വകുപ്പിന്റെ പാലക്കാട് മൊബൈല്‍ ഇന്റെലിജന്‍സ് സ്‌ക്വോഡിലെ ഓഫീസര്‍ ആയിരുന്ന കെ എസ് ജയറാമിനെ ആണ് 34000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി തൃശൂര്‍ വിജിലന്‍സ് കോടതി നാലുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

2014 ഫെബ്രുവരിയില്‍ പാലക്കാട് ജില്ലയിലെ അഗളിക്ക് സമീപമുള്ള ചെമ്മണ്ണൂര്‍ എന്ന സ്ഥലത്ത് പി.എസ്.എസ് ഹോളോബ്രിക്സ്സ് എന്ന സ്ഥാപനത്തില്‍ പരിശോധന നടത്തിയ ശേഷം അന്നത്തെ വിജിലന്‍സ് ഇന്റെലിജന്‍സ് സ്‌ക്വോഡിലെ ഓഫീസര്‍ ആയിരുന്ന കെ.എസ് ജയറാം ബില്ലുകളും, അക്കൗണ്ടുകളും സൂക്ഷിച്ചില്ല എന്ന കാരണം പറഞ്ഞു സമന്‍സ് അയക്കുകയും, സമന്‍സ് പ്രകാരം തൊട്ടടുത്ത മാര്‍ച്ച് മാസം ഓഫിസിലെത്തിയ ഉടമസ്ഥനായ പി എസ് സദാനന്ദനോട് 40,000 രൂപ കൈക്കൂലി തന്നാല്‍ 20,000 രൂപ പിഴയായി കുറച്ചു നല്‍കാം എന്ന് അറിയിച്ചു.

തുടര്‍ന്ന് പരാതിക്കാരനായ പി.എസ് സദാനന്ദന്‍ പാലക്കാട് വിജിലന്‍സ് ഓഫീസിലെത്തി ഡി വൈ എസ് പി ആയിരുന്ന എം. സുകുമാരനോട് പരാതി പറഞ്ഞതിന്‍ പ്രകാരം ഫിനോഫ്തലിന്‍ പൌഡര്‍ പുരട്ടിയ 60,000 രൂപ പാലക്കാട് വാണിജ്യനികുതി ഓഫീസിലെത്തി കെ എസ് ജയറാമിന് കൈമാറുകയും ചെയ്തു. എന്നാല്‍ 15,810 രൂപയുടെ ഫൈന്‍ ഈടാക്കിയതായി മാത്രം രസീത് നല്‍കുകയും, പി.എസ് സദാനന്ദന്‍ വീട്ടിലെ സാമ്പത്തിക അവസ്ഥ വിവരിച്ചപ്പോള്‍ 10,190 രൂപ തിരികെ നല്‍കുകയും അവശേഷിച്ച 34,000/രൂപ ജയറാം കൈക്കൂലിയായി പോക്കറ്റിലിടുകയും ചെയ്തു. ഈ സമയത്താണ് വിജിലന്‍സ് ഇദ്ദേഹത്തെ പിടികൂടിയത്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

10,000 as bribe for income certificate; Vigilance caught Tahsildar in idukki taluk

Story first published: Friday, January 20, 2023, 16:31 [IST]



Source link

Facebook Comments Box
error: Content is protected !!